For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഓസ്കറിൽ തിളങ്ങി ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹെയ്മർ; മികച്ച സംവിധായകൻ, നടൻ, നടി ഉൾപ്പെടെ ഏഴ് അവാർഡുകൾ

ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകനും, കില്ല്യന്‍ മര്‍ഫി മികച്ച നടനായും, എമ്മ സ്റ്റോണ്‍ മികച്ച നടിക്കുള്ള പുരസ്കാരവും നേടി
10:09 AM Mar 11, 2024 IST | Online Desk
ഓസ്കറിൽ തിളങ്ങി ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹെയ്മർ  മികച്ച സംവിധായകൻ  നടൻ  നടി ഉൾപ്പെടെ ഏഴ് അവാർഡുകൾ
Advertisement

ഹോളിവുഡ്: 96-ാമത് അക്കാദമി അവാർഡിൽ തിളങ്ങി ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപ്പണ്‍ഹെയ്മര്‍. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച നടി, മികച്ച സഹനടന്, ഒറിജിനല്‍ സ്കോര്‍, എഡിറ്റിംഗ്, ക്യാമറ അവാര്‍ഡുകള്‍ ഉൾപ്പെടെ ഏഴ് ഓസ്കറുകളാണ് സിനിമ നേടിയത്.

Advertisement

ഓപ്പണ്‍ഹെയ്മര്‍ ടീം ഓസ്കർ വേദിയിൽ

ആറ്റം ബോംബിന്‍റെ പിതാവ് റോബർട്ട് ഓപ്പണ്‍ഹെയ്മറുടെ ജീവിതം അവതരിപ്പിച്ച ചിത്രത്തിലൂടെ ക്രിസ്റ്റഫര്‍ നോളന്‍ ആദ്യമായി മികച്ച സംവിധായകനുള്ള ഓസ്കാറും നേടി. കില്ല്യന്‍ മര്‍ഫി മികച്ച നടനായും, എമ്മ സ്റ്റോണ്‍ മികച്ച നടിക്കുള്ള പുരസ്കാരവും നേടി. റോബര്‍ട്ട് ഡൌണി ജൂനിയറാണ് മികച്ച സഹനടന്‍. എമ്മ സ്റ്റോണിന്‍റെ മികച്ച നടി പുരസ്കാരം അടക്കം പൂവര്‍ തിംങ്ക് നാല് അവാര്‍ഡുകള്‍ നേടി. സോണ്‍ ഓഫ് ഇന്‍ട്രസ്റ്റാണ് മികച്ച വിദേശ ചിത്രം. ഏറെ പ്രതീക്ഷയുണ്ടായിരുന്ന ബാര്‍ബിക്ക് മികച്ച ഗാനത്തിനുള്ള പുരസ്കാരം മാത്രമാണ് ലഭിച്ചത്.

96-ാമത് ഓസ്കർ അവാർഡുകൾ

മികച്ച ചിത്രം
ഓപണ്‍ ഹെയ്മര്‍

മികച്ച നടിഎമ്മ സ്റ്റോണ്‍
മികച്ച സംവിധായകന്‍ക്രിസ്റ്റഫര്‍ നോളന്‍ -ഓപന്‍ഹെയ്മര്‍
മികച്ച നടന്‍
കില്ല്യന്‍ മർഫി - ഓപന്‍ ഹെയ്മര്‍
സഹനടി
ഡാവിൻ ജോയ് റാൻഡോൾഫ്, "ദ ഹോൾഡോവർസ്"
മികച്ച സഹനടന്‍
റോബര്‍ട്ട് ഡൌണി ജൂനിയര്‍ 'ഓപന്‍ഹെയ്മര്‍

ആനിമേറ്റഡ് ഷോർട്ട് ഫിലിം
'വാര്‍ ഈസ് ഓവര്‍'

ആനിമേറ്റഡ് ഫിലിം
"ദ ബോയ് ആന്‍റ് ഹീറോയിന്‍"

ഒറിജിനൽ സ്‌ക്രീൻപ്ലേ
"അനാട്ടമി ഓഫ് എ ഫാൾ," ജസ്റ്റിൻ ട്രയറ്റ്, ആർതർ ഹരാരി

അഡാപ്റ്റഡ് സ്‌ക്രീൻപ്ലേ
"അമേരിക്കൻ ഫിക്ഷൻ," കോർഡ് ജെഫേഴ്സൺ

മികച്ച ഡോക്യുമെന്‍ററി ഫീച്ചര്‍ ഫിലിം

20 ഡേയ്സ് ഇന്‍ മാര്യുപോള്‍ -
റഷ്യയുടെ യുക്രൈന്‍ അധിവേശവുമായി ബന്ധപ്പെട്ട ഡോക്യുമെന്‍ററിയാണ് ഇത്

മികച്ച വസ്ത്രാലങ്കാരം പ്രൊഡക്ഷൻ ഡിസൈന്‍
‘പുവർ തിങ്‌സ്’

'

മികച്ച ഒറിജിനല്‍ സ്കോര്‍
ലുഡ്വിഗ് ഗോറാൻസൺ - ഓപന്‍ ഹെയ്മര്‍

മികച്ച ഗാനം
"വാട്ട് വാസ് ഐ മെയ്ഡ് ഫോര്‍ ?" "ബാർബി - ബില്ലി എലിഷ്, ഫിനിയാസ് ഒ'കോണൽ

മികച്ച വിദേശ ചിത്രം
ദ സോണ്‍ ഓഫ് ഇന്‍ട്രസ്റ്റ്

മികച്ച ശബ്ദ വിന്യാസം
ദ സോണ്‍ ഓഫ് ഇന്‍ട്രസ്റ്റ്

മികച്ച എഡിറ്റിംഗ്
ജെന്നിഫര്‍‍ ലൈം 'ഓപന്‍ഹെയ്മര്‍'

ബെസ്റ്റ് വിഷ്വല്‍ ഇഫക്ട്സ്
ഗോഡ്സില്ല മൈനസ് വണ്‍

മികച്ച ഛായഗ്രഹണം
ഹൊയ്തെ വാൻ ഹൊയ്തെമ - ഓപന്‍ഹെയ്മര്‍

Tags :
Author Image

Online Desk

View all posts

Advertisement

.