For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

അക്രമകളെത്തിയത് ബി.ജെ.പി എം.പി ഒപ്പിട്ട പാസ്സുമായി: ഒരു സ്ത്രീ ഉള്‍പ്പടെ നാല് പേര്‍ കസ്റ്റഡിയില്‍

04:10 PM Dec 13, 2023 IST | Online Desk
അക്രമകളെത്തിയത് ബി ജെ പി എം പി ഒപ്പിട്ട പാസ്സുമായി  ഒരു സ്ത്രീ ഉള്‍പ്പടെ നാല് പേര്‍ കസ്റ്റഡിയില്‍
Advertisement

ന്യൂഡല്‍ഹി: സന്ദര്‍ശക പാസിലെത്തി ലോക്‌സഭയുടെ നടുത്തളത്തിലേക്ക് ചാടി ഇറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ചവര്‍ക്ക് പാസ് നല്‍കിയത് ബി.ജെ.പി എം.പി. മൈസൂര്‍ കുടക് എം.പി പ്രതാപ് സിംഹ ഒപ്പിട്ട പാസാണ് അക്രമികള്‍ ഉപയോഗിച്ചത്. സാഗര്‍ ശര്‍മ എന്ന പേരിലാണ് പാസ് നല്‍കിയത്.

Advertisement

പാര്‍ലമെന്റിന് അകത്തു നിന്നും പുറത്തു നിന്നുമായി ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേരെയാണ് സുരക്ഷാസേന കസ്റ്റഡിയിലെടുത്തത്. പാര്‍ലമെന്റിനകത്ത് നിന്ന് പിടിയിലായത് സാഗര്‍ ശര്‍മ, മനോരഞ്ജന്‍ എന്നിവരാണ്. ഇതില്‍ മനോരഞ്ജന്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്. ഖാലിസ്താന്‍ വാദികളാണ് ഇവരെന്നാണ് പ്രാഥമിക നിഗമനം. ലോക്‌സഭയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവങ്ങള്‍ നടക്കുന്നത്.

സന്ദര്‍ശക ഗ്യാലറിയില്‍ നിന്ന് രണ്ടുപേര്‍ താഴേക്ക് ചാടുകയായിരുന്നു. ഭരണപക്ഷ എം.പിമാര്‍ ഇരിക്കുന്ന ഭാഗത്താണ് ചാടിയത്. സുരക്ഷ സേന ഉദ്യോഗസ്ഥരും എം.പിമാരും ചേര്‍ന്ന് ഇവരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഷൂവിലൊളിപ്പിച്ച കളര്‍ സ്‌മോക്ക് സ്‌പ്രേ പൊട്ടിക്കുയായിരുന്നു. സഭാഹാളിലാകെ മഞ്ഞ നിറം പടര്‍ന്നതോടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഭരണഘടനയോട് ഉത്തരവാദിത്തം നിറവേറ്റുക, ഏകാധിപത്യം അനുവദിക്കില്ല തുടങ്ങിയ മുദ്രാവാക്യങ്ങളാണ് അക്രമികള്‍ മുഴക്കിയത്. രണ്ടുപേരെയും സുരക്ഷാവിഭാഗം പിടികൂടി. അക്രമത്തെ തുടര്‍ന്ന് സഭ നടപടികള്‍ നിര്‍ത്തിവെച്ചെങ്കിലും രണ്ടുമണിക്ക് ശേഷം പുനരാരംഭിക്കുകയായിരുന്നു.

ഇതിനിടെ പാര്‍ലമെന്റിന് പുറത്തും കളര്‍ബോംബ് പ്രയോഗിച്ച രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ ഭാരത് മാതാ കീ ജയ്, ജയ് ഭീം എന്നീ മുദ്രാവാക്യങ്ങളാണ് വിളിച്ചത്. അന്‍മോല്‍, നീലം എന്നീപേരുകളിലുള്ള രണ്ടുപേരാണ് പുറത്ത് നിന്ന് പിടിയിലായത്.എന്നാല്‍, വന്‍ സുരക്ഷാപരിശോധന നിലനില്‍ക്കുന്ന പാര്‍ലമെന്റിന് അകത്തേക്ക് കളര്‍ സ്‌പ്രേയുമായി എങ്ങനെ എത്തിയെന്ന ചോദ്യമാണ് നിലനില്‍ക്കുന്നത്. പാര്‍ലമെന്റ് ആക്രമണ വാര്‍ഷികദിനമായ ഇന്ന് തന്നെ ഇത്തരം ആക്രമണത്തിന് തെരഞ്ഞെടുത്തതിലും ദുരൂഹതയുണ്ട്. ഇന്ന് പതിവില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

Author Image

Online Desk

View all posts

Advertisement

.