For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

'അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗം'22ന് തിയേറ്ററിലേയ്ക്ക്

03:48 PM Dec 19, 2023 IST | Online Desk
 അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗം 22ന് തിയേറ്ററിലേയ്ക്ക്
Advertisement

പ്രശസ്ത സംവിധായകന്‍ ആലപ്പി അഷ്‌റഫിന്റെ പുതിയ ചിത്രം 'അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗം'
പ്രേക്ഷകരിലേക്ക്. 22 ന് ചിത്രം റിലീസ് ചെയ്യും. അടിയന്തിരാവസ്ഥക്കാലത്തേയ്ക്ക് വിരല്‍ ചൂണ്ടുന്ന പ്രമേയമാണ് ചിത്രത്തിന്റേത്്. ഭരണകൂട ഭീകരതയാല്‍ വിറങ്ങലിച്ചു നിന്ന ഒരു കാലത്തെയാണ് ചിത്രം ഒപ്പിയെടുക്കുന്നത്. പൗരാവകാശങ്ങള്‍ക്ക് കൂച്ചുവിലങ്ങു വീണ ആ കാലത്തുണ്ടായ ഹൃദയഹാരിയായ ഒരു അനുരാഗത്തിന്റെ കഥയാണ് സിനിമ പറയുന്നത്. ഒലിവ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കുര്യച്ചന്‍ വാളക്കുഴി, ടൈറ്റസ് ആറ്റിങ്ങല്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. പുതുമുഖങ്ങളായ നിഹാലും ഗോപികാ ഗിരീഷുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

Advertisement

ഹാഷിം ഷാ, കൃഷ്ണ തുളസീഭായ്,കലാഭവന്‍ റഹ്മാന്‍, ഉഷ, ആലപ്പി അഷറഫ്, ഫെലീസിറ്റ്, പ്രിയന്‍, ശാന്തകുമാരി, അനന്തു കൊല്ലം, ജെ.ജെ.കുറ്റിക്കാട്, അമ്പുകാരന്‍, മുന്ന, നിമിഷ, റിയ കാപ്പില്‍, എ.കബീര്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍. ഗാനങ്ങള്‍, ടൈറ്റസ് ആറ്റിങ്ങല്‍, സംഗീതം അഫ്‌സല്‍ യൂസഫ്, കെ.ജെ.ആന്റണി, ടി എസ് ജയരാജ്. ആലാപനം യേശുദാസ്, ശ്രയാ ഘോഷാല്‍, നജീബ് അര്‍ഷാദ്. ശ്വേതാ മോഹന്‍. ഛായാഗ്രഹണം ബി ടി മണി. എഡിറ്റിംഗ് എല്‍. ഭൂമിനാഥന്‍, കലാസംവിധാനം സുനില്‍ ശ്രീധരന്‍, മേക്കപ്പ് സന്തോഷ് വെണ്‍പകല്‍, കോസ്റ്റ്യും. ഡിസൈന്‍ തമ്പി ആര്യനാട്. ഫിനാന്‍സ് കണ്‍ട്രോളര്‍- ദില്ലി ഗോപന്‍. ലൈന്‍ പ്രൊഡ്യൂസര്‍ എ.കബീര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രതാപന്‍ കല്ലിയൂര്‍. വിതരണം-കൃപ ഫിലിംസ് സൊല്യൂഷന്‍സ് കെ മൂവിസ്. പി.ആര്‍.ഒ- പി.ആര്‍.സുമേരന്‍.ലീഗല്‍ അഡൈ്വസര്‍ അഡ്വ: പി.റ്റി.ജോസ് എറണാകുളം, മാര്‍ക്കറ്റിംഗ് ഹെഡ് ബാസിം. ഫോട്ടോ ഹരി തിരുമല.

Author Image

Online Desk

View all posts

Advertisement

.