ആപ്പ്, പകരം വെക്കാനാളുണ്ട്
59 ചൈനീസ് ആപ്പുകൾക്കാണ് ലോക്ക് വീണത്. ഇവയെല്ലാം വ്യാപകമായി പ്രചാരത്തിലുള്ളതാണ്. എന്നാൽ ദേശീയ സുരക്ഷ ലംഘനം, പൗരന്‍മാരുടെ സ്വകാര്യത ലംഘനം തുടങ്ങിയവ ചൂണ്ടിക്കാട്ടി സുരക്ഷിതമല്ല എന്ന കാരണത്താൽ 'കടക്കൂ പുറത്ത്' എന്ന സൈൻ ബോർഡ് സർക്കാർ സ്ഥാപിച്ചു. നിരോധനം ഏര്‍പ്പെടുത്തിയ ചൈനീസ് ആപ്പുകള്‍ക്ക് പകരമുള്ള ആപ്ലിക്കേഷനുകളുടെ അന്വേഷണത്തിലാണ് മിക്കവരും.നയപരമായി പറഞ്ഞാൽ തദ്ദേശീയ സംവിധാനങ്ങളും സോഫ്റ്റ്‌വെയറുകളും ആഗോള വിപണിയില്‍ അവസരങ്ങളിലേക്ക് ഉയരുമെന്നത് ഉറപ്പാണ്.ചൈനീസ് ആപ്പുകള്‍ക്ക് പകരമായി പ്രയോജനപ്പെടുത്താവുന്ന ചില ആപ്ലിക്കേഷനുകൾ നമുക്ക് നോക്കാം.
ടിക്‌ടോക്, ഹലോ,ലൈക്കി - മിത്രോൺ, ഷെയർചാറ്റ്, ചിങ്കാരി,ബോലോ ഇന്ത്യ,റോപോസോ, ഡബ്‍സ്‍മാഷ്, പെരിസ്കോപ്പ്
ക്ലബ് ഫാക്‌ടറി, ഷീൻ - മിന്ത്ര,ആമസോൺ,ഫ്ളിപ്കാർട്,സ്‌നാപ്ഡീൽ,ടാറ്റാക്ലിക്
ഷെയർഇറ്റ്, എക്സെൻഡർ - ജിയോ സ്വിച്ച്, ഗൂഗിൾ ഫയൽസ്, ഡ്രോപ്‌ബോക്‌സ്, ഷെയർ ഓൾ, സ്മാർട് ഷെയർ
ഡബ്ള്യൂ പി എസ് ഓഫീസ് - ഗൂഗിൾ ഡ്രൈവ്
യൂ സി ബ്രൗസർ - ഗൂഗിൾ ക്രോം, മോസില ഫയർഫോക്സ്, മൈക്രോസോഫ്റ്റ് എഡ്‌ജ്, ഒപേറ, ജിയോ ബ്രൗസർ, ഭാരത് ബ്രൗസർ
ക്യാം സ്‌കാനർ - അഡോബി സ്‌കാൻ, മൈക്രോസോഫ്റ്റ് ഓഫീസ് ലെൻസ്, സ്കാൻബോട്ട്, ഫോട്ടോ സ്‌കാൻ,കാഗസ് സ്‌കാനർ
ബ്യുട്ടി പ്ലസ്, ബ്യുട്ടി ക്യാം, ക്യാൻഡി - അഡോബി ലൈറ്റ് റൂം, പിക്‌സ്ആർട്ട്, സ്‌നാപ്‌സീഡ്
യൂ ഡിക്ഷണറി - ഓക്സ്ഫോർഡ് ഡിക്ഷണറി,ഇംഗ്ലീഷ് ഡിക്ഷണറി,ഡിക്ഷണറി.കോം
പാരലൽ സ്‌പെയ്‌സ് - ക്ളോൺ ആപ്പ്, ആപ്പ് ക്ളോണർ
ബൈഡു ട്രാൻസ്ലേറ്റ് - ഗൂഗിൾ ട്രാൻസ്ലേറ്റ്, ഹൈ ട്രാൻസ്ലേറ്റ്
ബൈഡു മാപ് - ഗൂഗിൾ മാപ്, ആപ്പിൾ മാപ്
ന്യൂസ് ഡോഗ്,യുസി ന്യൂസ്,ക്യൂക്യൂ ന്യൂസ് ഫീഡ് - ഗൂഗിൾ ന്യൂസ്, ആപ്പിൾ ന്യൂസ്, ഇൻഷോർട്സ്, ഡെയിലിഹണ്ട്
വിചാറ്റ് - ഹൈക്ക് മെസഞ്ചർ
ക്യൂക്യൂ മ്യൂസിക് - ജിയോസാവൻ, ഗാനാ
ഹാഗോ പ്ലേ - ഹലോ പ്ലേ
ക്യൂക്യൂ പ്ലെയർ - സിഎൻ എക്സ് പ്ലെയർ
വിമീറ്റ് - ക്വാക്ക് ക്വാക്ക്
ഡിയു പ്രൈവസി - ആപ്പ്ലോക്ക്