ആര്‍.ഡി.എക്സ് സിനിമ സംവിധായകന്‍ നഹാസ് ഹിദായത്ത് വിവാഹിതനായി
12:03 PM Feb 26, 2024 IST
|
Online Desk
Advertisement
ആര്‍.ഡി.എക്സ് സിനിമ സംവിധായകന്‍ നഹാസ് ഹിദായത്ത് വിവാഹിതനായി. കാഞ്ഞിരപ്പള്ളി സ്വദേശിനി ഷഫ്‌നയാണ് വധു. അടുത്ത സുഹൃത്തുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.
Advertisement
ഗോദ എന്ന ചിത്രത്തിലൂടെ ബേസില്‍ ജോസഫിന്റെ അസിസ്റ്റന്റ് ആയാണ് നഹാസിന്റെ തുടക്കം. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ്, എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ആര്‍.ഡി.എക്സ് ആയിരുന്നു ആദ്യ ചിത്രം.സൗഹൃദത്തിന്റേയും പ്രണയത്തിന്റേയും പ്രതികാരത്തിന്റേയും കഥ പറഞ്ഞ ചിത്രം 100 കോടി ക്ലബില്‍ ഇടംപിടിച്ചിരുന്നു. മഹിമ നമ്പ്യാര്‍ ആയിരുന്നു നായിക. ഐമ റോസ്മി സെബാസ്റ്റ്യന്‍, ബാബു ആന്റണി, പാര്‍വതി മാല, ലാല്‍ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വീക്കെന്‍ഡ് ബ്ലോക്ബസ്റ്റേഴ്സായിരുന്നു ചിത്രം നിര്‍മിച്ചത്.
Next Article