ആലപ്പുഴയില്‍ രോഗബാധിതനായ മകനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു
03:02 PM Nov 30, 2023 IST
|
Veekshanam
Advertisement
ആലപ്പുഴ: ഓട്ടിസം ബാധിച്ച മകനെ കൊലപ്പെടുത്തി മാതാവ് ആത്മഹത്യക്ക് ശ്രമിച്ചു. ആലപ്പുഴ അമ്പലപ്പുഴ ക്ഷേത്രത്തിന് സമീപം കിഴക്കേനട 'മകം' വീട്ടില്‍ താമസിക്കുന്ന ശോഭയാണ് മകന്‍ മഹേഷിനെ(35) കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.മണ്ണെണ്ണ ഒഴിച്ച് മകന്‍ മഹേഷിനെ തീ കൊളുത്തുകയായിരുന്നു. പിന്നീട് സ്വയം തീ കൊളുത്തി മരിക്കാനും ശോഭ(63) ശ്രമിച്ചു.വീടിന് തീ പിടിച്ചത് കണ്ട നാട്ടുകാര്‍ ഓടിയെത്തി ഇരുവരെയും ആശുപതിയില്‍ എത്തിച്ചു.വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മഹേഷ് മരിച്ചു. ശോഭ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.ശോഭയുടെ ഭര്‍ത്താവ് 4 വര്‍ഷം മുന്‍പു മരിച്ചു. ശോഭയും മഹേഷും മാത്രമാണു വീട്ടിലുണ്ടായിരുന്നത് കിടപ്പുമുറിയില്‍ വച്ചു മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തിയെന്നാണു സംശയം. മഹേഷിനു മാനസിക പ്രശ്‌നങ്ങളും ഉണ്ടായിരുന്നതായി പറയുന്നു.
Advertisement
Next Article