For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ആലപ്പുഴയില്‍ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും: സ്‌കൂളിന് അവധി നല്‍കി

04:10 PM Nov 26, 2024 IST | Online Desk
ആലപ്പുഴയില്‍ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും  സ്‌കൂളിന് അവധി നല്‍കി
Advertisement

ആലപ്പുഴ: ആലപ്പുഴ ലിയോതേര്‍ട്ടീന്ത് എച്ച്.എസ്.എസിലെ 27 വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും. സ്‌കൂളിന് അവധി നല്‍കി. 12പേര്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. പ്ലസ്‌വണ്‍ സയന്‍സ് ബാച്ച് വിദ്യാര്‍ഥികളായ ആസിഫലി (16), മുഹമ്മദ് ആരിഫ് (16), മുഹമ്മദ് മുഹ്‌സിന്‍ (16), അഭിനവ് ജോസഫ് (16), ആര്‍.പി. റിജോ (16), ഷാരോണ്‍ ടി. ജോസ് (16) എന്നിവരടക്കമുള്ളവരാണ് ചികിത്സ തേടിയത്. ഇതില്‍ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട ഷാരോണ്‍ ടി. ജോസിനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ നിരീക്ഷണമുറിയില്‍ ഇരുത്തി ചികിത്സനല്‍കിയശേഷം വിട്ടയച്ചു. ബാക്കിയുള്ളവരെ മെഡിക്കല്‍ സംഘം സ്‌കൂളിലെത്തി പരിശോധിച്ചശേഷം വീട്ടിലേക്ക് പറഞ്ഞയച്ചു. ദേശീയ വിരവിമുക്ത ദിനത്തിന്റെ ഭാഗമായി ഉച്ചഭക്ഷണത്തിനുശേഷം നല്‍കാനിരുന്ന വിരഗുളിക വിതരണവും മാറ്റിവെച്ചു.

Advertisement

വിദ്യാര്‍ഥികളുടെ കൈയിലും കഴുത്തിലും വയറിലുമാണ് ചൊറിച്ചില്‍ അനുഭവപ്പെട്ടത്. അസഹ്യമായതോടെയാണ് പലരും ചികിത്സതേടിയാണ്. വിവരമറിഞ്ഞ് മാതാപിതാക്കളും ആശുപത്രിയില്‍ എത്തിയിരുന്നു. തിങ്കളാഴ്ച പ്ലസ്‌വണ്‍ സയന്‍സ് ബാച്ചില്‍ ക്ലാസ് മുറിയിലാണ് സംഭവങ്ങള്‍ക്ക് തുടക്കം. സഹപാഠികളായ അഭിനന്ദ് (16), സനൂപ് (16), സ്റ്റീവ് (16) എന്നിവര്‍ക്കാണ് ആദ്യം ചൊറിച്ചിലും ബുദ്ധിമുട്ടും നേരിട്ടത്. ഇവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ആരോഗ്യവിഭാഗത്തെ വിവരമറിയിച്ചു. ചൊവ്വാഴ്ച ആരോഗ്യവിഭാഗം സ്‌കൂളിലെത്തി ക്ലാസ് മുറികള്‍ അണുവിമുതമാക്കി മടങ്ങിയതിന് പിന്നാലെയാണ് വീണ്ടും ചൊറിച്ചില്‍ വില്ലനായത്.

നനഞ്ഞിരിക്കുന്ന ക്ലാസ് മുറിയില്‍ ബാഗുവെച്ച് പുറത്തിറങ്ങിയ കുട്ടികള്‍ക്കാണ് ആദ്യം അസ്വസ്ഥത അനുഭവപ്പെട്ടത്. പിന്നീട് ഹയര്‍സെക്കന്‍ഡറി ബ്ലോക്കിലെ മറ്റ് കുട്ടികളിലേയ്ക്ക് ചൊറിച്ചില്‍ പടര്‍ന്നതോടെ സ്‌കൂളിന് അവധി നല്‍കി. ഇതിന് പിന്നാലെ ഡി.എം.ഒ ഓഫിസിലെ മെഡിക്കല്‍ സംഘം സ്‌കൂളിലെത്തി ചൊറിച്ചില്‍ നേരിട്ട വിദ്യാര്‍ഥികളെ വിശദമായി പരിശോധിച്ചു. കൂട്ടത്തോടെ ചൊറിച്ചില്‍ അനുഭവപ്പെട്ട ക്ലാസ് മുറിയില്‍ പ്രാണികളുടെ ആക്രമാണോയെന്ന് സംശയമുണ്ടെന്ന് ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ പി.ജെ. യേശുദാസ് പറഞ്ഞു. സ്ഥിതി നിയന്ത്രണവിധേയമായെങ്കിലും ബുധനാഴ്ച പ്ലസ്‌വണ്‍ സയന്‍സ് ബാച്ചിന് അവധി നല്‍കുന്ന കാര്യവും പരിഗണനയിലുണ്ട്. അതേസമയം, സംസ്ഥാന സ്‌കുള്‍ ശാസ്‌ത്രോത്സവത്തിന്റെ പ്രധാന വേദികളിലൊന്നായ ലിയേതേര്‍ട്ടീന്ത് സ്‌കൂളിലെ ക്ലാസ് മുറിയില്‍ ടീച്ചിങ് എയ്ഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തികളാണ് നടന്നത്. ഇതിനൊപ്പം ശാസ്ത്ര പരീക്ഷണങ്ങള്‍ക്ക് ഉപയോഗിച്ച കെമിക്കലില്‍ നിന്നുണ്ടായതാണോയെന്ന സംശയവുമുണ്ട്.

Tags :
Author Image

Online Desk

View all posts

Advertisement

.