Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഇന്‍ഡ്യ സഖ്യത്തിനുള്ള ഓരോ വോട്ടും ബി.ജെ.പി സൃഷ്ടിച്ച അനീതിയുടെ ചക്രവ്യൂഹത്തെ തകര്‍ക്കുമെന്ന് രാഹുല്‍ ഗാന്ധി

11:31 AM Sep 25, 2024 IST | Online Desk
Advertisement

ശ്രീനഗര്‍: ഇന്‍ഡ്യ സഖ്യത്തിനുള്ള ഓരോ വോട്ടും ബി.ജെ.പി സൃഷ്ടിച്ച 'അനീതിയുടെ ചക്രവ്യൂഹത്തെ തകര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജമ്മു കശ്മീരില്‍ നിര്‍ണായക നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കവെയാണ് 'എക്‌സി'ലൂടെ രാഹുലിന്റെ പ്രസ്താവന. 'വഞ്ചനയില്‍ നഷ്ടപ്പെട്ട' ദശാബ്ദത്തെക്കുറിച്ച് ചിന്തിക്കണമെന്നും തങ്ങളുടെ സംസ്ഥാനം കേന്ദ്രഭരണ പ്രദേശമായി തരംതാഴ്ത്തിയതെങ്ങനെയെന്ന് മറക്കരുതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വോട്ടര്‍മാരെ ഓര്‍മിപ്പിച്ചു. ജമ്മു കശ്മീര്‍ മാറ്റത്തിന്റെ കൊടുമുടിയിലാണെന്ന് പറഞ്ഞ ഖാര്‍ഗെ, തങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിന് നല്ല മാറ്റം ഉറപ്പാക്കാന്‍ ജനാധിപത്യത്തിന്റെ ശക്തി ഉപയോഗിക്കണമെന്നും വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു.

Advertisement

കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയില്‍ 26 നിയമസഭ മണ്ഡലങ്ങളില്‍ രാവിലെ 7 മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ 25ലക്ഷത്തിലധികം വോട്ടര്‍മാര്‍ തങ്ങളുടെ ജനാധിപത്യാവകാശം വിനിയോഗിക്കും. മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ഉള്‍പ്പെടെ 26 സീറ്റുകളിലേക്ക് മത്സരിക്കുന്ന 239 സ്ഥാനാര്‍ത്ഥികളുടെ വിധി ഇവര്‍ നിര്‍ണയിക്കും.

ജമ്മു കശ്മീരിലെ എന്റെ സഹോദരീ സഹോദരന്മാരേ, ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പാണ്. വന്‍തോതില്‍ വന്ന് നിങ്ങളുടെ അവകാശങ്ങള്‍ക്കും സമൃദ്ധിക്കും ഇന്‍ഡ്യക്കും വേണ്ടി വോട്ട് ചെയ്യുക -എക്സില്‍ ഹിന്ദിയിലെ പോസ്റ്റില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. നിങ്ങളുടെ സംസ്ഥാന പദവി തട്ടിയെടുത്തതിലൂടെ ബി.ജെ.പി സര്‍ക്കാര്‍ നിങ്ങളെ അപമാനിക്കുകയും ഭരണഘടനാ അവകാശങ്ങള്‍ ഉപയോഗിച്ച് കളിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'ഇന്‍ഡ്യ'ക്കുള്ള നിങ്ങളുടെ ഓരോ വോട്ടും ബി.ജെ.പി സൃഷ്ടിച്ച അനീതിയുടെ ചക്രവ്യൂഹത്തെ തകര്‍ക്കുമെന്നും ജമ്മു കശ്മീരിനെ അഭിവൃദ്ധിയുടെ പാതയില്‍ കൊണ്ടുവരുമെന്നും രാഹുല്‍ പറഞ്ഞു.

ജമ്മു കശ്മീരിലെ ജനങ്ങളോട് അവരുടെ ജനാധിപത്യ അവകാശങ്ങള്‍ വിനിയോഗിക്കുന്നതിന് വന്‍തോതില്‍ രംഗത്തിറങ്ങാന്‍ ഉദ്ബോധിപ്പിക്കുകയാണെന്ന് എക്‌സിലെ ഒരു പോസ്റ്റില്‍ ഖാര്‍ഗെ പറഞ്ഞു. ഇ.വി.എമ്മിലെ വോട്ടിങ് ബട്ടണ്‍ അമര്‍ത്തുമ്പോള്‍ നിങ്ങളുടെ ഒരു പതിറ്റാണ്ട് എങ്ങനെ 'വഞ്ചന'യിലുടെ നഷ്ടപ്പെട്ടുവെന്ന് ചിന്തിക്കുക. ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാനം കേന്ദ്രഭരണ പ്രദേശമായി തരംതാഴ്ത്തപ്പെട്ടു.

തൊഴിലില്ലായ്മയും അഴിമതിയും ഭൂമിയുടെ മേലുള്ള അവകാശ പ്രശ്‌നങ്ങളും വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ഓര്‍മപ്പെടുത്തി. നല്ല മാറ്റത്തിനായുള്ള വോട്ട് ജനങ്ങളുടെ ഭാവി സുരക്ഷിതമാക്കുമെന്നും അനിയന്ത്രിതമായ ക്ഷേമം ഉറപ്പുനല്‍കുമെന്നും ഖാര്‍ഗെ പറഞ്ഞു. മികച്ച ഭാവിക്കായി കാത്തിരിക്കുന്ന വോട്ടര്‍മാരെ സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

ജമ്മു കശ്മീരിലെ ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട അവകാശമാണ് വോട്ടവകാശമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. 'കഴിഞ്ഞ 10 വര്‍ഷമായി ഈ അവകാശം നിങ്ങളില്‍നിന്ന് എടുത്തുകളഞ്ഞിരിക്കുന്നു. വൈദ്യുതി, വെള്ളം, റോഡ്, തൊഴില്‍, വരുമാനം, ബിസിനസ്സ്, ഭൂമി, വനം തുടങ്ങിയ വിഷയങ്ങളില്‍ നിങ്ങളുടെ ശബ്ദം ഉയര്‍ത്തുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നിങ്ങളുടെ പ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള നിങ്ങളുടെ അവകാശം എടുത്തുകളഞ്ഞുവെന്നും അവര്‍ എക്സില്‍ പോസ്റ്റില്‍ പറഞ്ഞു.

Tags :
featurednewsPolitics
Advertisement
Next Article