ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) ഒമാൻ കേരള ചാപ്റ്റർ ക്ലാപ്സ് 2024 എന്ന പേരിൽ മെറിറ്റ് അവാർഡ് ഈവനിംഗ് സംഘടിപ്പിച്ചു
സലാല മ്യൂസിക് ഹാളിൽ നടന്ന പരിപാടിയിൽ സലാല ഇന്ത്യൻ സ്കൂളിൽ നിന്ന് സിബിഎസ്ഇ ബോർഡ് പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച 10, 12 ക്ലാസ്സുകളിലെ കുട്ടികളെയും, ഐഒസി കേരള ചാപ്റ്റർ അംഗങ്ങളുടെ കുട്ടികളെയും ആദരിച്ചു.
ഐ.ഓ.സി ഒമാൻ, കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ നിഷ്താർ അധ്യക്ഷത വഹിച്ചു.
സലാല ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് ഡോ അബൂബക്കർ സിദ്ധിക്ക് പരിപാടി ഉത്ഘാടനം ചെയ്തു. ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിച്ച ഐഒസി യെ അഭിനന്ദിച്ച അദ്ദേഹം സലാലയിൽ പൊതു പ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകൾ കുട്ടികളുടെ കാര്യത്തിൽ ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങൾ തങ്ങളുടെ ഉത്തരവാദിത്തം വർധിപ്പിക്കുന്നതായി സൂചിപ്പിച്ചു.
ബിർള വേൾഡ് സ്കൂൾ എക്സി.ഡയറക്ടർ ഡോ.വി.എസ് സുനിൽ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിച്ചു. നാട്ടിൽ പല തരത്തിൽ ഉളള ചാരിറ്റി പ്രവർത്തനങ്ങൾ നടക്കുന്നു എങ്കിലും വിദ്യാഭ്യാസ രംഗത്ത് ഇത്തരം പ്രവർത്തനങ്ങൾ കുറവാണെന്നും,പഠിക്കാൻ സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന ഒരു കുട്ടിയെ സഹായിക്കുന്നത് വഴി ഒരു കുടുംബം തന്നെ സ്വാശ്രയരായി മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു.
എഡ്യൂക്കേഷണൽ കൺസൽട്ടന്റ് എന്ന നിലയിലുള്ള തന്റെ അനുഭവങ്ങൾ വിദ്യാർത്ഥികളും രക്ഷിതാക്കളുമായി പങ്കുവെച്ച അദ്ദേഹം വിദ്യാഭ്യാസ രംഗത്ത് ആവശ്യമായ സഹായങ്ങൾ നൽകാൻ ഇത്തരം സംഘടനകൾ കൂടുതൽ ശ്രമിക്കണം എന്ന് അഭ്യർത്ഥിച്ചു.
ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൾ മമ്മിക്കുട്ടി അതിഥിയായിരുന്നു.
ഇന്ത്യൻ സ്ക്കൂൾ കമ്മിറ്റി വൈസ് പ്രസിഡൻ്റ് യാസർ മുഹമ്മദ്, കൺവീനർ യൂസുഫ്, സ്കൂൾ അസിസ്റ്റൻ്റ് വൈസ് പ്രിൻസിപ്പൽമാരായ
വിപിൻ ദാസ്, അനിതാ റോസ്, ഐഒസി ഭാരവാഹികളായ ഹരികുമാർ ഓച്ചിറ, അനീഷ് BV, ശ്യാംമോഹൻ, ഐ ഓ സിചാപ്റ്റർ കൺവീനർമാരായ ഷിഹാബുദ്ദിൻ, മീരാൻ ജമാൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
തുടർന്ന് സലാല ഇന്ത്യൻ സ്കൂളിൽ നിന്ന് ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച കുട്ടികളെ മൊമെന്റോ നൽകി ആദരിച്ചു.ഇന്ത്യൻ സ്ക്കൂളിൽ നിന്നും റെക്കോർഡ് മാർക്കോടെ വിജയിച്ച സാദിയാ ഖാത്തൂന് പ്രത്യേക പുരസ്കാരം നല്കി.
ഈ വർഷം എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ഐഒസി ഒമാൻ കേരള ചാപ്റ്റർ അംഗങ്ങളുടെ കുട്ടികളെയും ചടങ്ങിൽ വെച്ചു മൊമെന്റോ നൽകി ആദരിച്ചു.
കുട്ടികളും ,രക്ഷിതാക്കളും,അദ്ധ്യാപകരും വിശിഷ്ട വ്യക്തികളും, ഐഒസി പ്രവർത്തകരും പങ്കെടുത്ത പ്രൌഢഗംഭീരമായ പരിപാടിയിൽ ഷജിൽ സ്വാഗതവും, ഗോപകുമാർ പി.ജി നന്ദിയും പറഞ്ഞു. അലാന ഫിറോസ് അവതാരകയായിരുന്നു. രാഹുൽ,റിസാൻ, നിയാസ്, സജീവ് ജോസഫ്,ദീപാ ബെന്നി, ഫിറോസ് കുറ്റിയാടി,സുഹൈൽ എന്നിവർ പരിപാടി നിയന്ത്രിച്ചു.