ഉരുൾപൊട്ടൽ ബാധിതരുടെ കടങ്ങൾ എഴുതിത്തള്ളണം, പുനരധിവാസത്തിന് വേണ്ട നടപടികൾ സ്വീകരിക്കണം: വി ഡി സതീശൻ
12:05 PM Aug 13, 2024 IST
|
Online Desk
Advertisement
കോഴിക്കോട്: ഉരുൾപൊട്ടലിൽ നാശ നഷ്ടം സംഭവിച്ച മേഖലകളിൽ പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി നേരിട്ട് ചർച്ച നടത്തുമെന്നും വി ഡി സതീശൻ പറഞ്ഞു. കൂടാതെ ൽ അടക്കാൻ ഉള്ളവരും ഉണ്ട്. അവരുടെ കടങ്ങൾ മുഴുവനായും എഴുതി തള്ളാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം എന്നും മുണ്ടക്കൈ, ചൂരല്‍മല ഭാഗങ്ങളിലേക്ക് ആളുകളെ താമസിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ അവിടെ താമസിക്കുന്നവരെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ ഉണ്ടാകണം. ഇനിയും ദുരന്തം ഉണ്ടാകാതിരിക്കാൻ മുൻകരുതൽ എടുക്കണം. ഏര്‍ളി വാര്‍ണിങ് സിസ്റ്റം സംസ്ഥാനത്ത് നടപ്പാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
Advertisement
Next Article