Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഒഡീഷയുടെ സ്വന്തം‘ ഉറുമ്പു ചമ്മന്തി‘യ്ക്ക് സർക്കാർ അംഗീകാരം

03:31 PM Jan 18, 2024 IST | Veekshanam
Advertisement

പുളിയുറുമ്പ് അല്ലെങ്കിൽ നീറ് നമുക്ക് സുപരിചിതരായ ചുവന്ന ഉറുമ്പുകളാണ്. മരത്തിൽക് കയറി നീറിൻ്റെ കടി കൊള്ളാത്തവരാരും പഴയ തലമുറയിൽ ഉണ്ടാവാൻ വഴിയില്ല.എന്നാൽ അവയെ ഉണക്കിപ്പൊടിച്ച് രുചികരമായ ചമ്മന്തി ഉണ്ടാക്കി ആർത്തിയോടെ കഴിക്കുന്നത് ആലോചിക്കൂ. അതു കാണണമെങ്കിൽ ഒഡീഷയിൽ ചെല്ലണം. ഇപ്പോഴിതാ ആ ഉറുമ്പുചമ്മന്തിയ്ക്ക്, അതും സാക്ഷാൽ പുളിയുറുമ്പു ചമ്മന്തിയ്ക്ക് കേന്ദ്ര സർക്കാരിൻ്റെ ദേശപ്പെരുമയുടെ മുദ്രണം ( G. I tag) ലഭിച്ചിരിക്കുന്നു.രുചിയും പോഷകഗുണവുമുള്ള ഈ സൂപ്പർ ഫുഡ് ഒഡീഷയുടെ മയൂർഭഞ്ച് ജില്ലയുടെ സ്വന്തമാണെന്ന് കേന്ദ്ര സർക്കാർ അംഗീകരിച്ചിരിക്കുന്നു.2024 ജനുവരി 4 നാണ് ‘സിമ്മിലിപ്പാൽ കായി ചമ്മന്തി’(Similipal Kai Chutney of Odisha)യ്ക്ക് ജി ഐ ടാഗ് ലഭിച്ചത്.

Advertisement

ഗോത്രവർഗക്കാരുടെ ഇഷ്ട വിഭവം

ഒഡീഷയിലെ മയൂര്‍ഭഞ്ച് (Mayurbhanj)ജില്ലയിലെ ഗോത്രവര്‍ഗക്കാരുടെ പ്രിയങ്കരമായ വിഭവമാണ് ഉറുമ്പ് ചമ്മന്തി. അവരുടെ പോഷകാവശ്യങ്ങള്‍ നിറവേറ്റുന്നത് ഉറുമ്പിൻ്റെ പല വിഭവങ്ങളാണെന്നു പറയാം.. അതില്‍ ഏറ്റവും വിശിഷ്ടമായ വിഭവമാണ് ചുവന്ന ഉറുമ്പ് ചമ്മന്തി.
ഒഡീഷയ്ക്ക് പുറമെ ഛത്തീസ്ഗഢിലെയും, ജാർഖണ്ഡിലെയും ചില പ്രദേശങ്ങളിൽ ചമ്മന്തികളിൽ പ്രധാന ചേരുവയായി ഉറുമ്പുകളെ ഉപയോഗിക്കാറുണ്ട്. ഇഞ്ചി, വെളുത്തുള്ളി, മല്ലിയില, ഏലം, പുളി, ഉപ്പ് എന്നിവ കൂടി ചേർത്താണ് ചമ്മന്തി തയ്യാറാക്കുന്നത്. പാചകത്തിനു മുൻപ് ഉറുമ്പുകളെയും അവയുടെ മുട്ടകളെയും ഉണക്കിയെടുക്കുന്നു..
പ്രോട്ടീൻ, ഫൈബർ എന്നിവയുടെ കലവറയാണ് ഉറുമ്പുകൾ. അയൺ, സിങ്ക് , മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവയും ഉറുമ്പുകളിലുണ്ട്. ബുദ്ധിവികാസത്തിനും ഓർമ്മശക്തിയ്ക്കും അത്യുത്തമമാണ് ഈ ചമ്മന്തിയെന്നും വിശ്വസിക്കപ്പെടുന്നു. മയൂർഭഞ്ചിലെ ഗോത്ര കുടുംബങ്ങളിൽ ഉറുമ്പുകളെ വനത്തിൽ നിന്നു ശേഖരിച്ച് ചമ്മന്തിയുണ്ടാക്കി വിൽപന നടത്തി ഉപജീവനം കണ്ടെത്തുന്നവരുമുണ്ട്. ഉറുമ്പുകൾ ഉൾപ്പെടെയുള്ള പ്രാണികളെ ഉപയോഗിച്ചു തയ്യാറാക്കിയ ടോണിക്കുകളും ഭക്ഷണങ്ങളും ചൈന പോലുള്ള രാജ്യങ്ങളിൽ ലഭിക്കുന്നുണ്ട്.
1996 മുതൽ ദി സ്റ്റേറ്റ് ഫുഡ്‌ ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ആൻഡ് സ്റ്റേറ്റ് ഹെൽത്ത്‌ മിനിസ്ട്രി ഓഫ് ചൈന ഉറുമ്പുകൾ അടങ്ങിയ മുപ്പത്തോളം ആരോഗ്യ ഉൽപ്പന്നങ്ങൾ അംഗീകരിച്ചിട്ടുണ്ടത്രേ!
ഓരോ പ്രദേശത്തെയും തനതായ ഉല്‍പന്നങ്ങളുടെ ഗുണമേന്മയും വിപണി സംരക്ഷണവും ഉറപ്പാക്കുന്ന മുദ്രണമാണ് ഭൂപ്രദേശ സൂചിക (Geographical Indication - GI).
ലോകമെങ്ങും ഓരോ ദേശത്തിനും തങ്ങളുടെ സ്വന്തമായ ഉല്‍പന്നമുണ്ടാകും. വിപണിയില്‍ ഏറെ പ്രിയമുള്ള ഇത്തരം ഉല്‍പന്നങ്ങളുടെ അവകാശം അതാതുദേശത്തെ ഉത്പാദകര്‍ക്ക് ഉറപ്പാക്കുന്നതിനുള്ള മാര്‍ഗ്ഗമാണ് ഭൂപ്രദേശ സൂചികാ മുദ്രണം.
ഒരു ഉല്‍പന്നം പ്രത്യേക ഭൂപ്രദേശ നാമത്തില്‍, അതിന്റെ ഗുണമേന്മകൊണ്ട് അറിയപ്പെടുകയും വിപണനം ചെയ്യപ്പെടുകയും ചെയ്യുമ്പോള്‍ ഉത്പാദകര്‍ക്ക് ബ്രാന്‍ഡ് സംരക്ഷണം നല്‍കുന്ന രീതിയാണിത്.

Advertisement
Next Article