കര്‍ഷക രോഷം പിണറായി ഭരണത്തിന് 'ബൈ' പറയിക്കുമെന്ന്ചാണ്ടി ഉമ്മന്‍ എംഎല്‍എ
ആലപ്പുഴ: നെല്‍കര്‍ഷകരുടേയും ക്ഷീരകര്‍ഷകരുടേയും അടുത്ത കാലത്തെ ആത്മഹത്യകള്‍ക്ക് സര്‍ക്കാര്‍ മാത്രമാണ് ഉത്തരവാദിയെന്നും രൂക്ഷമായ കര്‍ഷക രോഷമാകും പിണറായി ഭരണത്തിന് 'ബൈ' പറയിക്കാന്‍ പോകുന്നതെന്നും ചാണ്ടി ഉമ്മന്‍ എംഎല്‍എപ്രഖ്യാപിച്ചു. കേന്ദ്രം നല്കിയ റെഡി പണം വകമാറ്റിയിട്ടാണ് കര്‍ഷകരെ ബാങ്ക് വായ്പാക്കുരുക്കില്‍ പെടുത്തിയത്. ഇനിയും കര്‍ഷക ആത്മഹത്യകള്‍ ഉണ്ടാകരുതെന്ന് സര്‍ക്കാരിന് മുന്നറിയിപ്പുമായി കൊടിക്കുന്നില്‍ സുരേഷ് എം പി ഭരണ സിരാകേന്ദ്രമായ മങ്കൊമ്പ് താലൂക്ക് ഓഫീസിനു മുമ്പില്‍ നടത്തിയ ത്രിദിന ഉപവാസ സത്യഗ്രഹത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ മര്യാപുരം ശ്രീകുമാര്‍, കെ.പി.ശ്രീകുമാര്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി കോടിയാട്ട് എന്നിവര്‍ ചേര്‍ന്ന് നാരങ്ങാ നീര് നല്കി ഉപവാസ സമരം അവസാനിപ്പിച്ചു . കുട്ടനാട് സൗത്ത് ബ്ലോക്ക് പ്രസിഡന്റ് ജോര്‍ജ് മാത്യു പഞ്ഞിമരം അധ്യക്ഷത വഹിച്ചു.