കര്‍ഷക സമരത്തിനിടെ മരിച്ച ശുഭ്കരണ്‍ സിങ്ങിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവ്
ഡല്‍ഹി: കര്‍ഷക സമരത്തിനിടെ മരിച്ച ശുഭ്കരണ്‍ സിങ്ങിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവ്. പഞ്ചാബ് ഹരിയാന ഹൈക്കോടതിയാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. റിട്ടയേര്‍ഡ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ രണ്ട് എഡിജിപിമാരും ഉള്‍പ്പെടും.
കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ചിനിടെയാണു യുവകര്‍ഷകന്‍ ശുഭ്കരണ്‍ സിങ് മരിച്ചത്. 21കാരനായ ശുഭ്കരണ്‍ സിങ് പഞ്ചാബിലെ ബതിന്‍ഡ ജില്ലയിലെ ബലോകെ ഗ്രാമത്തിലെ വീട്ടില്‍നിന്നാണ് കര്‍ഷക മാര്‍ച്ചില്‍ പങ്കെടുക്കാനായി പോയത്. വീടുവിട്ടിറങ്ങി എട്ടു ദിവസത്തിനുശേഷമായിരുന്നു മരണം. ശുഭ്കരണിന്റെ കുടുംബത്തിനു സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ തടഞ്ഞിരുന്നു. നഷ്ടപരിഹാരത്തിന്റെ ഭാഗമായി കുടുംബത്തിലെ ഒരാള്‍ക്കു കേന്ദ്രസര്‍ക്കാര്‍ ജോലി നല്‍കണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.