കര്‍ഷക സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു
ഡല്‍ഹി: കര്‍ഷക സമരത്തെ പോലീസ് സേനയെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി (കെ.എം.എസ്.സി) നേതാവ് സര്‍വാന്‍ സിങ് പന്ദര്‍ പറഞ്ഞു. പോലീസ് സേനയുടെ പ്രക്ഷോഭം. ജനസഞ്ചാരത്തെ അവര്‍ വളരെയധികം ഭയപ്പെടുന്നുണ്ടെന്ന് തെളിയിക്കുന്നു. വരും ദിവസങ്ങളില്‍ സംയുക്ത് കിസാന്‍ മോര്‍ച്ച കര്‍മ്മ പരിപാടികള്‍ തീരുമാനിക്കും, അവ പൂര്‍ണ്ണ ശക്തിയോടെ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ശംഭു അതിര്‍ത്തിയില്‍ നടക്കുന്ന സമരത്തില്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ അണിചേരുമെന്ന് അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയിലേക്കുള്ള പാത കേന്ദ്രസര്‍ക്കാര്‍ തുറക്കുന്നത് വരെ ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകര്‍ കുത്തിയിരിപ്പ് തുടരും. കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ വിജയത്തിനായി സുവര്‍ണ ക്ഷേത്രത്തില്‍ എത്തി സര്‍വാന്‍ സിംഗ് പന്ദര്‍ പ്രണാമം അര്‍പ്പിച്ചു. പഞ്ചാബിലെ കര്‍ഷകര്‍ക്ക് ട്രാക്ടറില്ലാതെ ഡല്‍ഹിയിലേക്ക് വരാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു.
ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ കര്‍ഷകര്‍ക്ക് ഇരിക്കാന്‍ മോദി സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ കര്‍ഷകര്‍ അവിടെയെത്താന്‍ തയ്യാറാണ്. മറ്റ് സംസ്ഥാനങ്ങളിലെ കര്‍ഷകരോട് ജന്തര്‍ മന്തറിലെത്താന്‍ തങ്ങള്‍ ആഹ്വാനം ചെയ്തതായും അദ്ദേഹം പറഞ്ഞു. കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി മാര്‍ച്ച് 10 ന് രാജ്യവ്യാപകമായി നടത്തുന്ന റെയില്‍ റോക്കോ സമരസമിതി യോഗം ചേര്‍ന്ന് സമരത്തില്‍ കൂടുതല്‍ ശക്തിയോടെ പങ്കെടുക്കാന്‍ തീരുമാനിച്ചു.