Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കള്ളക്കുറിച്ചി മദ്യ ദുരന്തം: മരണം 63 ആയി

07:38 PM Jun 26, 2024 IST | Online Desk
Advertisement

ചെന്നൈ: കള്ളക്കുറിച്ചി ജില്ലയിലെ കരുണാപുരത്തുണ്ടായ വ്യാജ മദ്യദുരന്തത്തില്‍ മരണം 63 ആയി. കള്ളക്കുറിച്ചി ജില്ല ഗവ. ആശുപത്രി, സേലം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി, പുതുച്ചേരി ജിപ്മര്‍ എന്നിവിടങ്ങളിലായി 116 പേര്‍ ചികിത്സയിലാണ്.

Advertisement

സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും തമിഴ്‌നാട് പൊലീസ് ഡയറക്ടര്‍ ജനറലിനും ദേശീയ മനുഷ്യാവകാശ കമീഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ആറ് സ്ത്രീകള്‍ മരിച്ചതിനെ തുടര്‍ന്ന് ദേശീയ വനിത കമീഷനും വിഷയം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ രൂപീകരിച്ചു.

കേസിന്റെ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ച് സി.ഐ.ഡിക്ക് കൈമാറി തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ദുരന്തത്തെ കുറിച്ച് അന്വേഷിക്കുന്നതിന് റിട്ട. ജസ്റ്റീസ് പി. ഗോകുല്‍ദാസിന്റെ നേതൃത്വത്തില്‍ ഏകാംഗ ജുഡീഷ്യല്‍ കമീഷനെയും നിയമിച്ചിട്ടുണ്ട്.

വിഷമദ്യം വാറ്റി വില്‍പന നടത്തിയ കേസില്‍ മുഖ്യപ്രതി ചിന്നദുരൈ, ഗോവിന്ദരാജ് എന്ന കണ്ണുക്കുട്ടി (49), ഭാര്യ വിജയ, സഹായി ദാമോദരന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Advertisement
Next Article