Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കെജ്രിവാളിനെതിരെ കോടതിയില്‍ പുതിയ ഹര്‍ജിയുമായി ഇ ഡി

09:31 PM Mar 06, 2024 IST | Online Desk
Advertisement

ഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സമന്‍സ് അയച്ചിട്ടും ഹാജരാകുന്നില്ലെന്ന് കാണിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളിനെതിരെ കോടതിയില്‍ പുതിയ ഹര്‍ജിയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഹരജി ഡല്‍ഹി അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് (എ.സി.എം.എം) ദിവ്യ മല്‍ഹോത്ര വ്യാഴാഴ്ച വാദം കേള്‍ക്കാനായി മാറ്റി.

Advertisement

നാലുമുതല്‍ എട്ടുവരെയുള്ള സമന്‍സുകള്‍ക്ക് മറുപടിയില്ലെന്നും പ്രോസിക്യൂട്ട് ചെയ്യണമെന്നുമാണ് ആവശ്യം. നേരത്തെ, ഡല്‍ഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ആദ്യത്തെ മൂന്ന് സമന്‍സുകള്‍ അവഗണിച്ചതിന് കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഇ.ഡി ആവശ്യപ്പെട്ടിരുന്നു. മാര്‍ച്ച് 16ന് ഇത് പരിഗണിക്കാന്‍ കോടതി തീരുമാനിച്ചിട്ടുണ്ട്.ഇ.ഡിയുടെ എട്ട് സമന്‍സുകളും 'നിയമവിരുദ്ധം' ആണെന്ന് കുറ്റപ്പെടുത്തിയ കെജ്രിവാള്‍ മാര്‍ച്ച് 12ന് ശേഷം വിഡിയോ കോണ്‍ഫറന്‍സ് വഴി തന്നെ ചോദ്യം ചെയ്യാമെന്ന് ഏജന്‍സിയെ അറിയിക്കുകയും ചെയ്തിരുന്നു.

Advertisement
Next Article