Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കെ.എസ്. ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളം: സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ പ്രതിഷേധം നടത്താന്‍ ടി.ഡി.എഫ്

03:59 PM Jul 02, 2024 IST | Online Desk
Advertisement

കോഴിക്കോട് :കെ.എസ്. ആര്‍.ടി.സി ജീവനക്കാര്‍ക്ക് സമയത്തിന് ശമ്പളം നല്‍കാത്തത് ഉള്‍പ്പെടെ തൊഴിലാളി ദ്രോഹ സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ പ്രതിഷേധം നടത്താന്‍ ടി.ഡി.എഫ്. ജൂലൈ അഞ്ചിന് ശമ്പളം നല്‍കിയില്ലെങ്കില്‍ എല്ലാ യൂണിറ്റുകളിലും പന്തം കൊളുത്തി പ്രകടനവും, ആറ്, എട്ട്, ഒമ്പത് തീയതികളില്‍ യൂനിറ്റുകളില്‍ സമര പരിപാടികളും, 10 ന് നിയമസഭാ മാര്‍ച്ചും നടത്താന്‍ തീരുമാനിച്ചു.

Advertisement

ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടി.ഡി.എഫ്)സംസ്ഥാന പ്രസിഡന്റ് തമ്പാനൂര്‍ രവിയുടെ അദ്ധ്യക്ഷതയില്‍ ചൊവ്വാഴ്ച്ച തമ്പാനൂര്‍ വരദരാജന്‍ നായര്‍ സ്മാരക മന്ദിരത്തില്‍ വച്ച് ചേര്‍ന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം. ഡി.എ കുടിശ്ശിക അനുവദിക്കുക, 16 ഡ്യൂട്ടി നിബന്ധന അവസാനിപ്പിക്കുക, എന്‍.ഡി.ആര്‍, എന്‍.പി.പി.എസ്, എല്‍ ഐ സി എന്നിവ കൃത്യമായി അടയ്ക്കുക, തൊഴിലാളി ദ്രോഹനടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.

ഈ ആവശ്യങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കുള്‍പ്പെടെയുള്ള സമര പരിപാടികളിലേക്ക് നീങ്ങണമെന്നും യോഗം തീരുമാനിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എസ്.ശിവകുമാര്‍ മുന്‍ എം.എല്‍.എ, വര്‍ക്കിങ് പ്രസിഡന്റ് എം. വിന്‍സന്റ് എം.എല്‍.എ, ആര്‍. അയ്യപ്പന്‍, ഡി. അജയകുമാര്‍, ടി. സോണി, വി.ജി. ജയകുമാരി, സി.മുരുകന്‍, എം.ഐ. അലിയാര്‍ തുടങ്ങിയ സംസ്ഥാന ഭാരവാഹികളും പങ്കെടുത്തു.

Advertisement
Next Article