Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു

03:11 PM Jan 10, 2024 IST | Online Desk
Advertisement

നോയിഡയില്‍ നിന്നുള്ള വികാസ് നേഗി എന്ന മുപ്പത്തിനാലുകാരനാണ് മരിച്ചത്. ഹൃദയഘാതം മൂലമാണ് മരണമെന്ന് റിപ്പോര്‍ട്ട്. റണ്ണെടുക്കാന്‍ മറുവശത്തേക്ക് ഓടിയെത്തുന്നതിനിടെ പാതിവഴിയില്‍ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ മറ്റു കളിക്കാര്‍ ചേര്‍ന്ന് സി.പി.ആര്‍. നല്‍കി. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വികാസിന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമികനിഗമനം.

Advertisement

ക്രിക്കറ്റ് സ്ഥിരമായി കളിച്ചിരുന്നയാളാണ് വികാസ് എഞ്ചിനിയര്‍ കൂടിയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനൊടുവിലാണ് മരണകാരണം ഹൃദയാഘാതമാണെന്ന് വ്യക്തമായത്.യുവാവ് ഗ്രൗണ്ടില്‍ കുഴഞ്ഞു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Advertisement
Next Article