ക്ഷേത്ര പരിസരത്ത് പശു മാംസം കണ്ടെന്ന ആരോപണത്തിന് പിന്നാലെ ജീവ ഭയത്താല്‍ വീട് ഉപേക്ഷിച്ച് പ്രദേശവാസികള്‍
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സംഘം വിഹാറില്‍ ക്ഷേത്ര പരിസരത്ത് പശു മാംസം കണ്ടെന്ന ആരോപണത്തിന് പിന്നാലെ ജീവ ഭയത്താല്‍ വീട് ഉപേക്ഷിച്ച് പ്രദേശവാസികള്‍. പശുമാംസം കണ്ടെത്തിയതിന് പിന്നാലെ പ്രദേശത്ത് വിവിധ ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധം നടത്തുകയും പ്രകോപനപരമായ മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം.
ഹിന്ദുത്വവാദികളുടെ കൊലവിളി പ്രസംഗങ്ങളുടെ ദൃശ്യങ്ങള്‍ കണ്ടതോടെ ജീവന്‍ രക്ഷിക്കാന്‍ കുടുംബത്തോടൊപ്പം നാട് വിടാന്‍ തീരുമാനിച്ചുവെന്നും ചുറ്റുമുള്ള വീടുകളില്‍ നിന്നും ആളുകള്‍ പോയിരുന്നുവെന്നും പ്രദേശവാസിയായ ഷാന്‍ മുഹമ്മദ് പറയുന്നു. സ്ഥിതിഗതികള്‍ ഭേദപ്പെട്ടാല്‍ സംഘം വിഹാറിലേക്ക് തിരിച്ചുപോകാനാണ് ആഗ്രഹമെന്നും ഷാന്‍ പറയുന്നു.നിലവില്‍ 12ഓളം കുടുംബങ്ങള്‍ പ്രദേശം വിട്ടതായാണ് റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നാലെ തങ്ങള്‍ ഭയത്തിലാണെന്നും വിഷയത്തില്‍ പൊലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രദേശവാസികള്ഡ പറഞ്ഞു.
എന്നാല്‍ സംഭവത്തില്‍ പൊലീസ് സംഭവത്തില്‍ വിശദീകരണം നടത്തിയിട്ടില്ല. വിഷയത്തില്‍ അന്വേഷണം നടത്തുകയാണെന്നും മറ്റൊന്നും പുറത്തുപറയാന്‍ അനുവാദമില്ലെന്നുമായിരുന്നുവെന്നും സംഘം വിഹാര്‍ സ്റ്റേഷന്‍ ഹൈസ് ഓഫീസര്‍ സരോജ് തിവാരിയുടെ പ്രതികരണം.
ക്ഷേത്രപരിസരത്ത് നിന്നും പശുമാംസം കണ്ടെത്തിയതിന് പിന്നാലെ ഭീഷണിയുമായി ഹിന്ദുത്വവാദികള്‍ രംഗത്തെത്തിയിരുന്നു. കൊലവിളിയുമായി പ്രാദേശിക ബി.ജെ.പി നേതാവും രംഗത്തെത്തിയിരുന്നു. 48 മണിക്കൂറിനകം നടപടിയില്ലെങ്കില്‍ പ്രദേശത്തെ മുഴുവന്‍ മുസ്‌ലിങ്ങളെയും കൊല്ലുമെന്നാണ് ഭീഷണി. ഭയന്ന മുസ്‌ലിങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയതായി റിപ്പോര്‍ട്ട്. ആള്‍ക്കൂട്ടത്തിനു നടുവിലിരുന്ന് പ്രാദേശിക ബി.ജെ.പി നേതാവ് പൊലീസിനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.