Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഖത്തറിലെ മുൻ ഇന്ത്യൻ നാവികരെ വിട്ടയ്ക്കാൻ ഇടപെട്ടത് ഷാരൂഖ് ഖാൻ, ഷാരൂഖിൻ്റെ സഹായം തേടിയത് മോദിയെന്നും സുബ്രമണ്യൻ സ്വാമി

04:34 PM Feb 13, 2024 IST | ലേഖകന്‍
Advertisement

ഖത്തറിലെ മുൻ ഇന്ത്യൻ നാവികരെ വിട്ടയ്ക്കാൻ ഇടപെട്ടത് ബോളിവുഡ് താരം ഷാരൂഖ് ഖാനെന്ന് സുബ്രമണ്യൻ സ്വാമി. നരേന്ദ്ര മോദിയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും പരാജയപ്പെട്ടപ്പോൾ മോദി ഷാരൂഖ് ഖാന്റെ സഹായം തേടിയെന്നും സ്വാമി എക്സിൽ കുറിച്ചു. വിദേശകാര്യ മന്ത്രാലയവും ദേശീയ സുരക്ഷാ ഏജൻസിയും പരാജയപ്പെട്ടിടത്ത് ഷാരൂഖ് ഖാൻ ഇടപെട്ടതുകൊണ്ടാണ് ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരെ ഖത്തർ വിട്ടയച്ചതെന്ന് സുബ്രഹ്മണ്യൻ സ്വാമി.

Advertisement

അടുത്ത രണ്ട് ദിവസങ്ങളിൽ യു.എ.ഇയും ഖത്തറും സന്ദർശിക്കുമെന്നും ഇന്ത്യയുടെ ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കുമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എക്‌സിലെ പോസ്റ്റിനെ കടന്നാക്രമിക്കുകയായിരുന്നു സുബ്രഹ്മണ്യൻ സ്വാമി. ഖത്തറിൽ പോകുമ്പോൾ മോദി ഷാരൂഖ് ഖാനെയും കൊണ്ടുപോകണമെന്ന് അദ്ദേഹം പറഞ്ഞു.

Advertisement
Next Article