For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പൊലീസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി സഹദിനെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു

12:59 PM Oct 30, 2024 IST | Online Desk
പൊലീസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി സഹദിനെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു
Advertisement

കൊല്ലം : ചിതറയിൽ സുഹൃത്തായ പൊലീസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി സഹദിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു
ആഭിചാര ക്രിയകൾ പിന്തുടർന്നിരുന്ന പ്രതി മയക്കുമരുന്നിന്റെ ലഹരിയിൽ ഇർഷാദിനെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു.
സഹദിന്‍റെ വീട്ടിൽ നിന്ന് എയർ ഗണ്ണും കൊലപാതക സമയത്ത് ധരിച്ചിരുന്ന വസ്ത്രവും കണ്ടെത്തി.

Advertisement

ഇക്കഴിഞ്ഞ പതിനാലാം തീയതിയാണ് പൊലീസുകാരനായ ഇർഷാദിനെ സുഹൃത്തായ സഹദ് ചിതറയിലെ സ്വന്തം വീട്ടിൽവച്ച് കഴുത്തറുത്ത് കൊന്നത്. റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതിയെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. പ്രതിയെ കൊലപാതക സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.സഹദിന്‍റെ വീട്ടിൽ നിന്ന് എയർഗണ്ണും കൊലപാതക സമയത്ത് ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രവും കണ്ടെത്തി.ആഭിചാര ക്രിയകൾ പിന്തുടരുന്നയാളാണ് പ്രതി.

കർമ്മങ്ങൾക്ക് ഉപയോഗിക്കുന്ന വസ്തുക്കൾ വീട്ടിൽ നിന്ന് കണ്ടെടുത്തിരുന്നു.
അമിതമായി ലഹരി മരുന്ന് ഉപയോഗിച്ചാണ് സഹദ് ഇർഷാദിനെ കൊലപ്പെടുത്തിയത്റ സ്റ്റിലായ സമയത്ത് താനല്ല ജിന്നാണ് ഇർഷാദിനെ കൊന്നതെന്ന് ലഹരിയുടെ മയക്കത്തിൽ പ്രതി പൊലീസിനോട് വിളിച്ചു പറഞ്ഞിരുന്നു. ലഹരിമരുന്നിന് അടിമയാണ് സഹദ്.

കൊല്ലപ്പെട്ട ഇർഷാദും സഹദും ചേർന്ന് ലഹരി മരുന്ന് ഉപയോഗിച്ചിരുന്നു.ഇരുവരും തമ്മിലുണ്ടായ സാമ്പത്തിക തർക്കവും കൊലപാതകത്തിന് കാരണമായെന്നാണ് നിഗമനം.അച്ചടക്ക നടപടിയുടെ ഭാഗമായി ഇർഷാദിനെ സർവീസിൽ നിന്നും മാറ്റി നിർത്തിയിരുന്നു.
നിരവധി ലഹരി മരുന്ന് കേസുകളിൽ പ്രതിയാണ് സഹദ്.പ്രതിയുടെ റിമാൻഡ് കാലാവധി നാളെ അവസാനിക്കും.

Tags :
Author Image

Online Desk

View all posts

Advertisement

.