ജിയോക്ക് പിന്നാലെ റീചാര്‍ജ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി എയര്‍ടെല്‍
മുംബൈ: റിലയന്‍സ് ജിയോക്ക് പിന്നാലെ മൊബൈല്‍ റീചാര്‍ജ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി ഭാരതി എയര്‍ടെല്‍. ജൂലൈ മൂന്ന് മുതല്‍ നിരക്ക് വര്‍ധന നിലവില്‍ വരും. അണ്‍ലിമിറ്റഡ് വോയ്‌സ് പ്ലാനിന്റെ നിരക്ക് 179 രൂപയില്‍ നിന്നും 199 രൂപയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
455 രൂപയുടെ പ്ലാന്‍ 599 ആക്കിയും 1,799 രൂപയുടേത് 1,999 രൂപയാക്കിയും വര്‍ധിപ്പിച്ചു. പോസ്റ്റ്‌പെയ്ഡ് പ്ലാനുകളില്‍ 399ന്റേത് 449 ആയും 499 രൂപയുടെ പ്ലാന്‍ 549 ആയും കൂടും. 599 രൂപയുടെ പ്ലാനിന് ഇനി മുതല്‍ 699 രൂപ നല്‍കേണ്ടി വരും. 999 രൂപയുടെ പ്ലാനിന് 1199 രൂപയും നല്‍കേണ്ടി വരും. നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ ഓഹരി വിപണിയില്‍ ഭാരതി എയര്‍ടെല്ലിന് ഒരു ശതമാനം നേട്ടമുണ്ടായി.
റിലയന്‍സ് ജിയോയും മൊബൈല്‍ റീചാര്‍ജ് നിരക്കുകളില്‍ വര്‍ധന വരുത്തിയിരുന്നു. ഡാറ്റ ആഡ് ഓണ്‍ പാക്കിന്റെ നിരക്ക് 15 രൂപയില്‍ നിന്നും 19 രൂപയാക്കിയാണ് ജിയോ ഉയര്‍ത്തിയത്. 27 ശതമാനം വര്‍ധനയാണ് പ്ലാനില്‍ വന്നിരിക്കുന്നത്.
ജിയോയുടെ 75 ജി.ബിയുടെ പോസ്റ്റ്‌പെയ്ഡ് പാക്ക് 399 രൂപയുണ്ടായിരുന്നത് 449 രൂപയാക്കി വര്‍ധിപ്പിച്ചു. 666 രൂപയുടെ അണ്‍ലിമിറ്റഡ് പ്ലാനില്‍ 20 ശതമാനം വര്‍ധന വരുത്തി 799 രൂപയാക്കിയിട്ടുണ്ട്. 1,559 രൂപയുടെ പ്ലാന്‍ 1,899 രൂപയാക്കിയും 2,999 രൂപയുടേത് 3,599 രൂപയാക്കിയും കൂട്ടി. 20 മുതല്‍ 21 ശതമാനത്തിന്റെ വരെ വര്‍ധനയാണ് പ്ലാനുകളില്‍ വരുത്തിയിരിക്കുന്നത്. ഇനി മുതല്‍ 2 ജി.ബി ഡാറ്റ ലഭിക്കുന്ന പ്രതിദിന പ്ലാന്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് മാത്രമേ അണ്‍ലിമിറ്റഡ് 5ജി ഡാറ്റ കിട്ടു.