Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഡല്‍ഹി വിമാനത്താവളത്തിലെ മേല്‍ക്കൂര തകര്‍ന്ന സംഭവം: മരിച്ചയാളുടെ കുടുംബത്തിന് 20 ലക്ഷംരൂപ സഹായധനം നല്‍കും

04:44 PM Jun 28, 2024 IST | Online Desk
Advertisement

ന്യൂഡല്‍ഹി: ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലിലെ മേല്‍ക്കൂരയുടെ ഭാഗം തകര്‍ന്നുവീണ് മരിച്ചയാളുടെ കുടുംബത്തിന് 20 ലക്ഷംരൂപ സഹായധനം നല്‍കും. പരിക്കേറ്റവര്‍ക്ക് മൂന്ന് ലക്ഷംരൂപ വീതവും നല്‍കുമെന്ന് അപകടസ്ഥലം സന്ദര്‍ശിച്ച വ്യോമയാനവകുപ്പു മന്ത്രി രാം മോഹന്‍ നായിഡു കിഞ്ചാരാപു അറിയിച്ചു.

Advertisement

വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഒരാള്‍ മരിക്കുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ വിമാനത്താവളങ്ങളിലും കര്‍ശന പരിശോധന നടത്തുമെന്ന് മന്ത്രി പറഞ്ഞു. അപകടത്തിന് വഴിതെളിച്ച സാങ്കേതിക കാരണങ്ങള്‍ അന്വേഷണത്തിന് ശേഷമേ കണ്ടെത്താനാകൂവെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം ഡല്‍ഹിയില്‍ കനത്ത മഴ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 228.1 മില്ലിമീറ്റര്‍ മഴയാണ് രാജ്യതലസ്ഥാനത്ത് പെയ്തത്. മിന്റോ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ വെള്ളത്തിനടിയിലായി. ആസാദ് മാര്‍ക്കറ്റ് അണ്ടര്‍പാസില്‍ ട്രക്കുകള്‍ ഉള്‍പ്പെടെ മുങ്ങി. മെട്രോ സ്റ്റേഷനുകളില്‍ വെള്ളം കയറിയത് സര്‍വീസുകളെ ബാധിച്ചിട്ടുണ്ട്.ഡല്‍ഹിയില്‍ അടുത്ത ഏഴ് ദിവസത്തേക്ക് കൂടി മഴ മുന്നറിയിപ്പുണ്ട്.

Advertisement
Next Article