For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

തമിഴ്‌നാട്ടില്‍ ഇന്ത്യാ സംഖ്യം മുന്നില്‍ തുടരുന്നു

10:50 AM Jun 04, 2024 IST | Online Desk
തമിഴ്‌നാട്ടില്‍ ഇന്ത്യാ സംഖ്യം മുന്നില്‍ തുടരുന്നു
Advertisement

ചെന്നൈ: തമിഴ്‌നാട്ടില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ഇന്‍ഡ്യ സഖ്യം ബഹുദൂരം മുന്നില്‍. ഡി.എം.കെ നേതൃത്വം നല്‍കുന്ന ഇന്‍ഡ്യ സഖ്യവും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യവും എ.ഐ.എ.ഡി.എം.കെയും തമ്മില്‍ സംസ്ഥാനത്ത് ത്രികോണ പോരാട്ടമാണ് അരങ്ങേറിയത്. 39 ലോക്‌സഭ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ഇന്‍ഡ്യ 35 സീറ്റുകളില്‍ മുന്നേറുന്നു.

Advertisement

എ.ഐ.എ.ഡി.എം.കെയും എന്‍.ഡി.എയും രണ്ടു സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുകയാണ്. ബി.ജെ.പി ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന കോയമ്പത്തൂര്‍ മണ്ഡലത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ പിന്നിലാണ്. ഡി.എം.കെ സ്ഥാനാര്‍ഥി പി. ഗണപതിയാണ് ഇവിടെ മുന്നില്‍. ഡി.എം.കെയുടെ സിറ്റിങ് എം.പി കനിമൊഴി തൂത്തുക്കുടി മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നു. മുന്‍ തെലങ്കാന ഗവര്‍ണറും ബി.ജെ.പി നേതാവുമായ തമിഴിസൈ സൗന്ദരരാജന്‍ ചെന്നൈ സൗത്ത് മണ്ഡലത്തിലും യു.പി.എ ഭരണകാലത്ത് കേന്ദ്ര ടെലികോം മന്ത്രി ആയിരുന്ന എ. രാജ നീലഗിരി മണ്ഡലത്തിലുമാണ് ജനവിധി തേടുന്നത്. സംസ്ഥാനത്ത് ഏപ്രില്‍ 19ന് നടന്ന തെരഞ്ഞെടുപ്പില്‍ 69.72 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.

സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ക്കായി ശക്തമായ പ്രചാരണം നടന്നിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും എ.ഐ.എ.ഡി.എം.കെയും ഒന്നിച്ചായിരുന്നു മത്സരിച്ചിരുന്നത്. എന്നാല്‍, ഇത്തവണ ഇരു പാര്‍ട്ടികളും വേറിട്ട് മത്സരിക്കുന്നത് ഏറെ ശ്രദ്ധേയമാണ്. ജൂണ്‍ ഒന്നിന് വിവിധ ഏജന്‍സികള്‍ പുറത്തുവിട്ട എക്‌സിറ്റ് പോള്‍ പ്രവചചിച്ചത് സംസ്ഥാനത്ത് ബി.ജെ.പി നാല് സീറ്റുകളില്‍ വിജയിക്കുമെന്നാണ്. ഇന്‍ഡ്യ സഖ്യം മികച്ച നേട്ടം കൈവരിക്കുമെന്നും സൂചിപ്പിച്ചിരുന്നു.

Author Image

Online Desk

View all posts

Advertisement

.