തമിഴ്നാട്ടില്‍ ഒരു സീറ്റില്‍ പോലും ബിജെപി ജയിക്കില്ല: തോല് തിരുമാവളവന്
12:16 PM Jun 03, 2024 IST
|
Online Desk
Advertisement
ചെന്നൈ: തമിഴ്നാട്ടിലെ 39 ലോക്സഭാ സീറ്റില്‍ ഒന്നില്‍ പോലും ബി.ജെ.പി വിജയിക്കില്ലെന്ന് വിടുതലൈ ചിരുതൈകള്‍ കക്ഷി (വി.സി.കെ) നേതാവും പാര്‍ലമെന്റംഗവുമായ തോല് തിരുമാവളവന്. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വന്നാല്‍ ഇന്‍ഡ്യ മുന്നണി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിക്കുമെന്നും വി.സി.കെ സ്ഥാപക നേതാവ് കൂടിയായ തിരുമാവളവന് പറഞ്ഞു.
Advertisement
'ജൂണ്‍ 4ന് പുതിയ പ്രഭാതം പൊട്ടിവിടരും, ഇന്ത്യയെ മൂടിയ ഇരുട്ട് ഒഴിഞ്ഞുമാറും' -അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിലെ ദളിത് പ്രശ്നങ്ങളില്‍ മുന്നണിപ്പോരാളിയായി കണക്കാക്കപ്പെടുന്ന തിരുമാവളവന്, ചിദംബരം ലോക്സഭാ മണ്ഡലത്തില്‍ ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥി കൂടിയാണ്. വി.സി.കെ ജനറല്‍ സെക്രട്ടറി ഡി. രവികുമാറും ഇത്തവണ ജനവിധി തേടുന്നുണ്ട്. വില്ലുപുരം സിറ്റിങ് എം.പിയായ അദ്ദേഹം അതേ മണ്ഡലത്തില്‍ നിന്നാണ് ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.
Next Article