For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ദുരന്ത മുഖത്ത് തെക്കന്‍ തമിഴ്‌നാട്: കേന്ദ്ര സംഘം ഇന്ന് എത്തും

12:35 PM Dec 20, 2023 IST | Online Desk
ദുരന്ത മുഖത്ത് തെക്കന്‍ തമിഴ്‌നാട്  കേന്ദ്ര സംഘം ഇന്ന് എത്തും
Advertisement

ചെന്നൈ:തെക്കന്‍ തമിഴ്‌നാട്ടിലെ പ്രളയത്തില്‍ മരണ സംഖ്യ പത്തായി ഉയര്‍ന്നു. തിരുനെല്‍വേലി -തിരുച്ചെന്തൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിക്കാനായിട്ടില്ല. ഈറൂട്ടിലെ 16 ട്രെയിനുകള്‍ റദ്ദാക്കി. പ്രളയത്തെതുടര്‍ന്ന് മൂന്ന് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തിരുനെല്‍വേലി,തെങ്കാശി,തൂത്തുക്കൂടി എന്നീ മൂന്നു ജില്ലകളിലെ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. ഇതിനിടെ, കേന്ദ്രസംഘം ഇന്ന് തൂത്തുകുടിയിലെ പ്രളയമേഖലകള്‍ സന്ദര്‍ശിക്കും. തെക്കന്‍ ജില്ലകളില്‍ മരണം 10 ആയി.

Advertisement

അതേസമയം, പ്രളയത്തില്‍ തമിഴ്‌നാട്ടിലെ രാഷ്ട്രീയ പോര് തുടരുകയാണ്. തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ ധനമന്ത്രി തങ്കം തെന്നരശ് രംഗത്തെത്തി. ഗവര്‍ണര്‍ ആര്‍ എന്‍ രവി കള്ളം പറയുന്നുവെന്ന് ധനമന്ത്രി തങ്കം തെന്നരശ് ആരോപിച്ചു. കേന്ദ്ര ഏജന്‍സികളുമായി കൈകോര്‍ത്താണ് രക്ഷാപ്രവര്‍ത്തനമെന്നും സൈന്യവും എന്‍ഡിആര്‍എഫും സജീവമായി ഉള്ളപ്പോള്‍ ഗവര്‍ണര്‍ എന്താണ് പറയുന്നതെന്നും മന്ത്രി ചോദിച്ചു. വെള്ളം ഇറങ്ങിതുടങ്ങിയ തെക്കന്‍ തമിഴ്‌നാട്ടില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണ്. തൂത്തുക്കുടിയിലും തിരുനെല്‍വേലിയിലും സൈന്യത്തിന്റെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തില്‍ ആണ് രക്ഷാ പ്രവര്‍ത്തനം.

ദില്ലി സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് ചെന്നൈയില്‍ തിരിച്ചെത്തുന്ന മുഖ്യമന്ത്രി സ്റ്റാലിന്‍ വൈകിട്ട് മധുരക്ക് പോകും.നാളെ തൂത്തുകുടിയിലെ പ്രളയ മേഖലകള്‍ സന്ദര്‍ശിക്കും.കേന്ദ്രസംഘം ഇന്ന് തൂത്തുക്കുടിയില്‍ എത്തുന്നതുകൊണ്ടാണ് സ്റ്റാലിന്റെ വരവ് നീട്ടിയത് എന്നാണ് വിശദീകരണം.സംസ്ഥാനത്തെ പ്രളയം ദേശീയ ദുരന്തം ആയി പ്രഖ്യാപിക്കണമെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 2000 കോടി രൂപ ഉടന്‍ അനുവദിക്കണമെന്നും സ്റ്റാലിന്‍ ഇന്നലെ പ്രധാനമന്ത്രിയായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിരുന്നു.

Author Image

Online Desk

View all posts

Advertisement

.