For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

നൂറയുടെ ആത്മവിശ്വാസത്തെ തോൽപ്പിക്കാൻ ആവില്ല

09:14 AM Nov 08, 2024 IST | Online Desk
നൂറയുടെ ആത്മവിശ്വാസത്തെ തോൽപ്പിക്കാൻ ആവില്ല
Advertisement

" തോൽവിയിൽ എനിക്ക് നിരാശയുണ്ട്. പക്ഷെ ഞാൻ തിരിച്ചു വരും. എന്നിൽ പ്രതീക്ഷയർപ്പിച്ചവർക്ക് ഞാൻ എന്റെ ജയം തിരികെ നൽകും'.സംസ്ഥാന സ്കൂൾ കായികമേള മഹാരാജാസിൽ അരങ്ങേറുമ്പോൾ ഹൻഡ്രഡ് ഹഡിൽ ലോങ്ങ്‌ ജമ്പിൽ മൂന്ന് തവണയും ഫൗൾ ആയി സങ്കടത്തോടെ ഇരിക്കുകയാണ് മലപ്പുറം ഐഡിയൽ സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥി നൂറ ഇ കെ. കാലിന് നീർക്കെട്ട് വന്ന് പരിക്കേറ്റത് തന്റെ വിജയത്തിന് മങ്ങലേൽപ്പിച്ചു എങ്കിലും വിജയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്ന് നൂറ പറഞ്ഞു. എന്നാൽ മത്സരത്തിന് ഇടയിൽ കാലിന്റെ വേദന സഹിക്കാനാകാതെ വന്നത് വിജയത്തെ ബാധിച്ചു. കുറ്റിപ്പുറം ഐഡിയൽ ഇന്റർനാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷനിൽ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ് നൂറ.

Advertisement

സ്പോർട്സ് സ്കൂൾ ആയതിനാൽ തന്നെ എല്ലാ മത്സരങ്ങൾക്കുമുള്ള പരിശീലനം ലഭിക്കുന്നുണ്ട്. മാത്രമല്ല അത്‌ലറ്റിക് വിഭാഗത്തിനുള്ള പരിശീലനം സൗജന്യവുമാണ്. സബ് ജൂനിയർ വിഭാഗത്തിൽ ആദ്യമായാണ് മത്സരിക്കുന്നത്. ഈ വർഷമാണ് ഐഡിയൽ സ്കൂളിലേക്ക് വരുന്നത് അതിനു മുൻപ് ലോങ്ങ്‌ ജമ്പിൽ ആയിരുന്നു മത്സരിച്ചിരുന്നത്. കിഡ്സ്‌ വിഭാഗത്തിൽ മൂന്ന് വർഷങ്ങളിൽ ജില്ലാ തലത്തിൽ രണ്ട് തവണ വെള്ളിയും ഒരു തവണ വെങ്കലവും സ്വന്തമാക്കി. കിഡ്സ്‌ വിഭാഗത്തിൽ കഴിഞ്ഞ വർഷം നടന്ന സംസ്ഥാന കായിക മത്സരത്തിൽ വെങ്കല മെഡൽ നേടാനും സാധിച്ചു. കായിക മത്സരങ്ങളോട് ചെറുപ്പം മുതൽ തന്നെ താല്പര്യം തോന്നിയിരുന്നു. കായിക താരമായ പി ടി ഉഷയെ പോലെയുള്ള താരങ്ങൾ പ്രചോദ നവും ആത്മവിശ്വാസവുമൊക്കെ നൽകിയിരുന്നു.

മലപ്പുറം ഹിറ ഹൗസിൽ അബൂബക്കറിന്റെയും റംലത്തിന്റെയും അഞ്ചു മക്കളിൽ നാലാമത്തവളാണ് നൂറ. കായിക മേഖലയോടുള്ള താല്പര്യം ഉപ്പയ്ക്കും ഉമ്മയ്ക്കും സഹോദരങ്ങൾക്കും നന്നായി അറിയാം. ഇടത്തരം കുടുംബത്തിലെ സാമ്പത്തിക സ്ഥിതിയിൽ നിന്നുകൊണ്ട് സാധ്യമായതെല്ലാം അവർ എനിക്കായ് ചെയ്ത് തരുന്നുണ്ട്. ഇടക്കൊക്കെ ഷൂസ് മേടിക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി പണം വേണ്ടി വരുമ്പോൾ അവരെന്നോട് ദേഷ്യപ്പെടുമെങ്കിലും മത്സരമടുക്കുമ്പോൾ വിജയിച്ചു വരണമെന്ന് പറയുന്നത് എന്റെ ആത്മവിശ്വാസം ഇരട്ടിപ്പിക്കാറുണ്ടെന്ന് നൂറ സങ്കടത്തോടെ ഓർക്കുന്നു. എന്നാൽ ഇത്തവണ തോൽവി ഉണ്ടായത് അപ്രതീക്ഷിതമായിട്ടായിരുന്നു. വിജയിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതിന് കഴിഞ്ഞില്ല. എങ്കിലും തളർന്നു പോകാനോ സങ്കടപ്പെട്ട് കഴിയാനോ ഞാൻ തയ്യാറല്ല. ഇനിയും വിജയങ്ങൾ നേടാൻ കൂടുതൽ പരിശീലനം എനിക്ക് ആവശ്യമുണ്ട്.

വേദനയുടേ സാഹചര്യം അഭിമുഖീകരിക്കേണ്ടി വന്നപ്പോഴും നിന്നെക്കൊണ്ട് സാധിക്കും വിജയിക്കാൻ കഴിയും എന്ന ആത്മവിശ്വാസം നൽകിയത് എന്റെ അധ്യാപകരായിരുന്നു. ടോമി ചെറിയാൻ, നദീഷ് ചാക്കോ, സുജിത്, അഖിൽ എന്നീ പരിശീലകർ എനിക്ക് നൽകിയ മനോധൈര്യം ചെറുതൊന്നുമല്ല. അവരുടെ ആത്മവിശ്വാസത്തിന് പ്രതിഫലം നൽകാൻ കഴിഞ്ഞില്ല എങ്കിലും അടുത്ത തവണ എന്റെ വിജയം ഞാൻ അവർക്ക് നൽകും.''ഈ തോൽവികളൊന്നും എന്നെ പിന്തിരിപ്പിക്കാൻ മതിയാവില്ല. എന്റെ സ്വപ്നം വലുതാണ്. ഇന്ത്യയ്ക്ക് വേണ്ടി ഒളിമ്പിക്സിൽ മെഡൽ നേടണമെന്നാണ് ഈ തോൽവിയിലും എന്റെ ആഗ്രഹം. അത് ഞാൻ നേടിയെടുക്കുക തന്നെ ചെയ്യും.'

Tags :
Author Image

Online Desk

View all posts

Advertisement

.