Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

നെറികേടിന്റെ രാഷ്ട്രീയ ഇന്‍ക്യുബേറ്ററില്‍ വിരിയുന്ന ഗുണ്ടാപ്പടയാണ് എസ്.എഫ്.ഐ; വി.ഡി സതീശന്‍

11:39 AM Jul 04, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: നെറികേടിന്റെ രാഷ്ട്രീയ ഇന്‍ക്യുബേറ്ററില്‍ വിരിയുന്ന ഗുണ്ടാപ്പടയാണ് എസ്.എഫ്.ഐയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അവര്‍ നിങ്ങളേയും കൊണ്ടേ പോകുവെന്നും സതീശന്‍ പറഞ്ഞു നിയമസഭയില്‍ സംസാരിക്കുമ്പോഴാണ് സതീശന്‍ എസ്.എഫ്.ഐക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയത്.ഫാഷിസ്റ്റ് കഴുകന്‍കൂട്ടമെന്നാണ് എസ്.എഫ്.ഐയെ ജനയുഗം വിശേഷിപ്പിച്ചത്. ഗാന്ധി ചിത്രത്തില്‍ മാലയിടാനാണോ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ അടിച്ചുതകര്‍ത്തത്. പ്രിന്‍സിപ്പലിന്റെ രണ്ട് കാലും കൊത്തുമെന്നാണ് എസ്.എഫ്.ഐ ഏരിയ സെക്രട്ടറി കഴിഞ്ഞ ദിവസം പ്രസംഗിച്ചത്. മുഖ്യമന്ത്രിയുടെ ഇന്നത്തെ

Advertisement

പ്രതികരണത്തോടെ തങ്ങള്‍ തിരുത്തില്ലെന്നാണ് അവര്‍ വീണ്ടും പറയുന്നത്. മഹാരാജാവാണെന്നാണ് മുഖ്യമന്ത്രിയുടെ ഭാവം. പിണറായി മഹാരാജാവല്ലെന്ന് ജനങ്ങള്‍ ഇനിയും ഓര്‍മപ്പെടുത്തുമെന്നും സതീശന്‍ പറഞ്ഞു.

എസ്.എഫ്.ഐക്ക് വേണ്ടി പ്രവര്‍ത്തിച്ചതിനാല്‍ സംസ്ഥാനത്ത് 35 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കെ.എസ്.യുവിന് അത്തരമൊരു ചരിത്രം പറയാനുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. കേരള യൂനിവേഴ്‌സിറ്റി കാമ്പസിലെ ആക്രമത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

പ്രതിപക്ഷത്തിന് വേണ്ടി മാധ്യമങ്ങള്‍ ബഹളം വെച്ചത് കൊണ്ട് വസ്തുത വസ്തുതയല്ലാതാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എ.കെ.ജി സെന്റര്‍ ആക്രമണമുണ്ടായപ്പോള്‍ എന്തൊക്കെയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതികരണം. ഒടുവില്‍ കോണ്‍ഗ്രസിന് വേണ്ടപ്പെട്ടവരല്ലേ പിടിയിലായത്. ധീരജിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്ക് പിന്തുണ നല്‍കുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവകേരള സദസ്സിനിടെ ഡി.വൈ.എഫ്.ഐക്കാര്‍ നടത്തിയത് രക്ഷാപ്രവര്‍ത്തനം തന്നെയാണ്. വാഹനത്തിന് മുന്നില്‍ ചാടുന്നവരെ പിടിച്ചുമാറ്റുന്നത് രക്ഷാപ്രവര്‍ത്തനമല്ലാതെ മറ്റെന്താണ്. ഈ നിലപാട് താന്‍ അന്ന് തന്നെ സ്വീകരിച്ചിരുന്നു. ഇന്നും സ്വീകരിക്കും നാളെയും അത് തന്നെ പറയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.

Advertisement
Next Article