“പഞ്ചവത്സരപദ്ധതി “കണ്ടിരിക്കേണ്ട ”
വർഷങ്ങൾക്ക് ശേഷം ഗ്രാമീണ ഭംഗി ഫീൽ ചെയ്‌പിച്ച പടം
ഇതുപോലുള്ള ചിത്രങ്ങൾ പ്രചോദനമാവട്ടെ എന്നാണ് പഞ്ചാവാത്സര പദ്ധതിയെ പറ്റി പ്രേക്ഷകർക്ക് പറയാനുള്ളത്,
ഒരു സാമൂഹിക ജീവി എന്ന പക്ഷം എല്ലാവരും “കണ്ടിരിക്കേണ്ട ‘പടം എന്നുതന്നെ എടുത്തു പറയാം.
കുടുംബപ്രക്ഷകരും യുവതലമുറയും ഒരേ സ്വരത്തിൽ പറയുന്നു ഇത് മിസ്സ് ചെയ്യരുത്.
പ്രേം ലാൽ സംവിധാനം ചെയ്ത്, എ ജി അനിൽകുമാർ നിർമിക്കുന്ന പഞ്ചവത്സര പദ്ധതിയുടെ തിരകഥ -സംഭാഷണം സജീവ് പാഴൂർ ആണ് ചെയ്തിരിക്കുന്നത്, ഷാൻ റഹ്മാന്റെ സംഗീതത്തിന് കൂട്ടായി ആൽബി ആന്റണിയുടെ ഛായാഗ്രഹണവും കിരൺ ദാസിന്റെ എഡിറ്റിങ്ങും ചിത്രത്തിന്റെ മാറ്റ് കൂട്ടി.
സിജു വിൽസൺ നായകനാകുന്ന ചിത്രത്തിൽ നായികയായി പുതുമുഖതാരം കൃഷ്‌ണേന്ദു എം മേനോൻ തന്റെ ആദ്യ ചുവടുവെച്ചു. പി പി കുഞ്ഞികൃഷ്ണൻ, നിഷ സാരങ്, ജോളി ചിറയത്, മുത്തുമണി എന്നിവർ ചിത്രത്തിൽ മറ്റു പ്രാധാന്യ വേഷങ്ങൾ ചെയ്തു, ഹരീഷ് പെങ്ങന്റെ മരണത്തിനു മുൻപുള്ള അവസാന ചിത്രം കൂടെയാണ് പഞ്ചവത്സരപദ്ധതി.
കലമ്പേരി എന്ന ഗ്രാമത്തിൽ ഒരു അക്ഷയ സെന്റർ നടത്തുന്ന സാധാരണക്കാരനായ സനോജ് (സിജു )ആണ് നായകൻ, എന്നാൽ കലമ്പേരി നിവാസികൾ ഒരു കെട്ടുകഥയായി മാറ്റിവെച്ചിരുന്ന കലമ്പാസുരൻ എന്ന അസുരൻ പൊടുന്നനെ പ്രത്യക്ഷമാവുന്നു, അതിനു ശേഷം കലമ്പേരി സാക്ഷ്യം വഹിക്കുന്ന സംഭവ വികസങ്ങളാണ് ചിത്രത്തിന്റെ ആമുഖം.
പൊളിറ്റിക്കൽ -സോഷ്യൽ സറ്റയർ, കോമഡി, ഡ്രാമ എന്നീ ജൻറെകളിൽ പെടുന്ന ഈ ചിത്രത്തിനു കുടുംബപ്രക്ഷകർ കൂടുതലാണ്, ഒരു ഫാമിലി എന്റെർറ്റൈൻർ എന്നതിനു പുറമെ ഒരു വല്യ മെസ്സജ് ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്നതായി പ്രേക്ഷകർ അഭിപ്രായപെടുന്നു.
കലമ്പസുരന്റെ ലീലാവിലാസങ്ങൾ കലമ്പേരിയിൽ എന്തൊക്കെ ഓളങ്ങൾ സൃഷ്ടിക്കും എന്ന് കണ്ടുതന്നെ അറിയണം. കലമ്പാസുരൻ കുടുംബസുരൻ ആണോ അതോ വെറും അസുരൻ ആണോ എന്ന് നമുക്ക് കാത്തിരുന്നു പറയാം. എന്തു തന്നെ ആയാലും ഒരു പൗരൻ എന്ന നിലയിൽ കണ്ടിരിക്കേണ്ട മലയാളം പടങ്ങളുടെ ലിസ്റ്റിൽ ഇനി ഈ കൊച്ചു സിനിമ കൂടി.