പാര്‍വതി തിരുവോത്തിന് മറുപടിയുമായി സന്ദീപ് റെഡ്ഡി വങ്ക; നടിയുടെ പ്രതികരണം ഞെട്ടിച്ചു
കബീര്‍ സിങ് എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ചിത്രമാണ് അനിമല്‍. ഡിസംബര്‍ ഒന്നിന് തിയറ്ററുകളിലെത്തിയ ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചിത്രത്തിന്റെ പ്രമേയത്തേയും സ്ത്രീ വിരുദ്ധതയേയും വിമര്‍ശിച്ച് താരങ്ങള്‍ പോലും രംഗത്തെത്തിയിരുന്നു.അനിമലിന് തൊട്ടുമുമ്പ് ഇറങ്ങിയ സന്ദീപ് റെഡ്ഡിയുടെ കബീര്‍ സിങ്, അര്ജുന് റെഡ്ഡി എന്നീ ചിത്രങ്ങള്‍ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മലയാളി താരം പാര്‍വതി തിരുവോത്തും ചിത്രങ്ങളുടെ പ്രമേയത്തെ വിമര്‍ശിച്ചിരുന്നു.ഇപ്പോഴിതാ നടിക്ക് മറുപടിയുമായി സന്ദീപ് റെഡ്ഡി രംഗത്തെത്തിയിരിക്കുകയാണ്. പാര്‍വതിയുടെ പേരെടുത്ത് പറഞ്ഞുക്കൊണ്ടായിരുന്നു മറുപടി നല്‍കിയത്.
'മലയാളത്തില്‍ ഒരു നടിയുണ്ടായിരുന്നു. അവരുടെ പേര് പാര്‍വതി തിരുവോത്ത് എന്നാണെന്ന് തോന്നുന്നു. മുന്‍പ് ഇവര്‍ നല്കിയ അഭിമുഖത്തില്‍ ഹോളിവുഡ് ചിത്രമായ ജോക്കര്‍ കൊലപാതകത്തെ മഹത്വവല്‍ക്കരിക്കുന്നില്ലെന്ന് അവര്‍ പറഞ്ഞിരുന്നു. നടിയുടെ പ്രതികരണം കേട്ട് താന്‍ ഞെട്ടിപ്പോയി. അവര്‍ മികച്ച അഭിനേതാവാണ്, ജോക്കര്‍ അക്രമത്തെ മഹത്വവത്കരിക്കുന്നില്ലെങ്കിലും കബീര്‍ സിങ് ചെയ്യുന്നതായി അവളെപ്പോലുള്ള ഒരാള്‍ക്ക് തോന്നുകയാണെങ്കില്‍, പൊതുജനങ്ങളില്‍ നിന്ന് നമുക്ക് എന്ത് പ്രതീക്ഷിക്കാനാകും- സന്ദീപ് റെഡ്ഡി പറഞ്ഞു.
2019 ലെ ഇന്ത്യന്‍ ഇന്ത്യയിലെ വിവിധ ഭാഷകളില്‍ നിന്നുള്ള താരങ്ങള്‍ പങ്കെടുത്ത റൗണ്ട് ടേബിളിലായിരുന്നു വങ്കയുടെ ചിത്രങ്ങള്‍ക്കെതിരെ നടി വിമര്‍ശനം ഉന്നയിച്ചത്. പാര്‍വതിക്കൊപ്പം അര്ജുന് റെഡ്ഡി താരം വിജയ് ദേവരകൊണ്ടയും ഉണ്ടായിരുന്നു. അര്ജുന് റെഡ്ഡിയും കബീര്‍ സിങ്ങും അക്രമങ്ങളുടെ മഹത്വവത്കരണത്തിന്റെ ദൃശ്യവല്‍ക്കരണമാണ്. എന്നാല്‍ ജോക്കറില് വാക്വിന് ഫീനിക്സ് അവതരിപ്പിച്ച കഥാപാത്രത്തോട് സഹതാപം തോന്നി. അക്രമത്തെ മഹത്വവത്കരിക്കുന്ന രീതിയലല്ല ആ കഥാപാത്രം എന്നായിരുന്നു പാര്‍വതി പറഞ്ഞത്.