പ്രായപൂര്‍ത്തിയാകാത്ത മകളെ വിവാഹം കഴിപ്പിക്കുന്നതിനെ തുടർന്ന് വാക്ക് തർക്കം, ഭാര്യയുടെ കാലുകള്‍ ഭര്‍ത്താവ് തല്ലിയൊടിച്ചു
12:11 PM Mar 13, 2024 IST | ലേഖകന്‍
Advertisement
Advertisement
ബാംഗ്ലൂർ : പ്രായപൂര്‍ത്തിയാകാത്ത മകളെ വിവാഹം കഴിപ്പിക്കുന്നതിനെ എതിര്‍ത്ത ഭാര്യയുടെ കാലുകള്‍ ഭര്‍ത്താവ് തല്ലിയൊടിച്ചു.
ബെലഗാവിയില്‍ ചൊവ്വാഴ്ച രാവിലെയാണ് ഈ ക്രൂര സംഭവം. ബൈല്‍ഹൊങ്കല്‍ ഹരുഗൊപ്പ സ്വദേശി ബീരപ്പയാണ് ഭാര്യയുടെ കാലുകൾ തല്ലിയൊടിച്ചത്. 13 വയസ്സുള്ള മകളെയാണ് ബീരപ്പ അകന്ന ബന്ധത്തിലുള്ളയാള്‍ക്ക് വിവാഹം കഴിപ്പിച്ചുകൊടുക്കാനൊരുങ്ങിയത്. എന്നാല്‍, മകള്‍ക്ക് വിവാഹപ്രായമായില്ലെന്നും പഠിക്കാന്‍ വിടണമെന്നും പറഞ്ഞ് ഭാര്യ വിവാഹത്തെ എതിര്‍ത്തു. ഇതേത്തുടര്‍ന്നുണ്ടായ വഴക്കിനിടെ മായക്കയുടെ കാല്‍ ബീരപ്പ തല്ലിയൊടിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു.