For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ബോളിവുഡ് താരം തപ്സി പന്നു വിവാഹിതയാകുന്നു

11:35 AM Feb 28, 2024 IST | Online Desk
ബോളിവുഡ് താരം തപ്സി പന്നു വിവാഹിതയാകുന്നു
Advertisement

ബോളിവുഡ് താരം തപ്സി പന്നു വിവാഹിതയാകുന്നു. ബാഡ്മിന്റണ്‍ താരം മത്യാസ് ബോ ആണ് വരന്‍. അടുത്ത സുഹൃത്തുക്കളുടെ ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ സിഖ്-ക്രിസ്ത്യന്‍ ആചാര പ്രകാരം രാജസ്ഥാനിലെ ഉദയ്പൂരിലാണ് വിവാഹം നടക്കുക എന്നാണ് വിവരം. എന്നാല്‍ വിവാഹ തീയതിയോ മറ്റുവിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.

Advertisement

കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ഇരുവരും പ്രണയത്തിലാണ്. തന്റെ ആദ്യ ബോളിവുഡ് ചിത്രമായ ചാഷ്‌മേ ബദ്ദൂര്‍ ചെയ്യുന്ന വര്‍ഷത്തിലാണ് താന്‍ മത്യാസിനെ കണ്ടുമുട്ടിയതെന്നും ആ ബന്ധത്തില്‍ സന്തോഷവതിയാണെന്നും താരം ഒരു അഭിമുഖത്തില്‍ പറഞ്ഞു.' എന്റെ ആദ്യ ചിത്രമായ ചാഷ്‌മേ ബദ്ദൂര്‍ ചെയ്യുന്ന വര്‍ഷത്തിലാണ് ഞാന്‍ മത്യാസിനെ കണ്ടുമുട്ടിയത്. അന്നുമുതല്‍ ഞാന്‍ അവനോടൊപ്പമാണ്. അവനെ ഉപേക്ഷിക്കാനോ മറ്റൊരാള്‍ക്കൊപ്പം പോകാനോ ഞാന്‍ ചിന്തിക്കുന്നില്ല, കാരണം ഈ ബന്ധത്തില്‍ ഞാന്‍ വളരെ സന്തുഷ്ടയാണ്- തപ്‌സി പറഞ്ഞു. മത്യാസുമായിട്ടുള്ള പ്രണയം നടി പരസ്യമാക്കിയെങ്കിലും ഇരുവരും ഒന്നിച്ച് അധികം കാമറക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറില്ല.

'വോ ലഡ്കി ഹേ കഹാന്‍' എന്ന കോമഡി ഡ്രാമ ചിത്രത്തിലാണ് തപ്സി അഭിനയിക്കുന്നത്. അര്‍ഷാദ് സയ്യിദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രതീക് ബബ്ബര്‍, പ്രതീക് ഗാന്ധി എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാറൂഖ് ഖാന്‍ ചിത്രമായ ഡങ്കിയാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ തപ്‌സിയുടെ ചിത്രം.

Author Image

Online Desk

View all posts

Advertisement

.