മതേതര സംരക്ഷണത്തിന് വേണ്ടിയുള്ള ഇടപെടലുകള്‍ക്ക് പിന്തുണ നല്‍കും: കെ പി മുഹമ്മദ് മുസ്‌ലിയാര്‍
പാലക്കാട്: രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കുവാന്‍ വേണ്ടിയുള്ള ഇടപെടലുകള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് സമസ്ത പാലക്കാട് ജില്ലാ പ്രസിഡന്റ് കെ പി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം. യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമിഅ ഹസനിയ്യ കോളേജ് സന്ദര്‍ശിച്ച ശേഷം നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം പിന്തുണ ഉറപ്പു നല്‍കിയത്. എല്ലാ പ്രതിസന്ധികളിലും മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടു പോകുവാന്‍ കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
വിഭാഗീയതയുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ എല്ലാവിധ സഹകരണവും വാഗ്ദാനം ചെയ്യുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോളേജ് ഭാരവാഹികള്‍ക്കൊപ്പം കുറച്ചു സമയം ചെലവഴിച്ച ശേഷമാണ് അദ്ദേഹം അവിടെ നിന്നും മടങ്ങിയത്. കോളേജിലെ വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും പിന്തുണ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.