മധ്യപ്രദേശില്‍ 31,000 സ്ത്രീകളെ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കാണാതായി
ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കാണാതായത് കുട്ടികളുള്‍പ്പടെ 31,000 സ്ത്രീകളെ. സംസ്ഥാന നിയമസഭയിലെ ചോദ്യത്തിന് മറുപടിയായി മധ്യപ്രദേശ് സര്‍ക്കാറാണ് ആശങ്കയുണ്ടാക്കുന്ന കണക്കുകള്‍ പുറത്ത് വിട്ടത്. 28,857 സ്ത്രീകളേയും 2944 പെണ്‍കുട്ടികളേയുമാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കാണാതായതെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
2021 മുതല്‍ 2024 വരെയുള്ള കാലയളവിലാണ് ഇത്രയും പേരെ കാണാതായത്. കോണ്‍ഗ്രസ് എം.എല്‍.എയും മുന്‍ ആഭ്യന്തര മന്ത്രിയുമായ ബാല ബചന്റെ ചോദ്യത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയത്. എല്ലാ ദിവസും 28 സ്ത്രീകളേയും മൂന്ന് പെണ്‍കുട്ടികളേയും കാണാതാവുന്നുണ്ട്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് 724 കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഉജ്ജയിനില്‍ മാത്രം കഴിഞ്ഞ 34 മാസങ്ങള്‍ക്കിടെ 674 പേരെ കാണാതായി. എന്നാല്‍, ഒരു കേസും ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. സാഗര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികളെ കാണാതായത്. 245 പേരെയാണ് ഇവിടെ കാണാതായത്.
ഇന്ദോറില്‍ 2384 സ്തീകളെ കാണാതായി. ഏറ്റവും കൂടുതല്‍സ്ത്രീകളെ കാണാതായതും ഇന്ദോറിലാണ്. ഒരു മാസത്തിനിടെ ഇന്ദോറില്‍ 428 സ്ത്രീകളെ കാണാതായി പക്ഷേ 15 കേസ് മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്