മനുതോമസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി. ജയരാജന്‍: താങ്കളുടെ ഇന്നത്തെ അവസ്ഥ പരമ ദയനീയമെന്ന് മനു തോമസ്
കണ്ണൂര്‍: സി.പി.എമ്മില്‍ നിന്ന് പുറത്തുപോയ മുന്‍കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയുമായ മനുതോമസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്‍. കഴിഞ്ഞ ദിവസം ഒരുപത്രത്തില്‍ നടത്തിയ പരാമര്‍ശം പൊതുപ്രവര്‍ത്തകനായ തന്നെ ജനമധ്യത്തില്‍ താറടിച്ചു കാണിക്കാനുള്ള ശ്രമമാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ജയരാജന്‍ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.
ഇതിനുപിന്നാലെ ജയരാജന് മറുപടിയുമായി മനുതോമസും രംഗത്തെത്തി. 'താങ്കള്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ ഒരു സംവാദത്തിന് തുടക്കമിട്ട സ്ഥിതിക്ക് മാധ്യമങ്ങളിലൂടെ പാര്‍ട്ടിയെ കൊത്തി വലിക്കാന്‍ അവസരമൊരുക്കുകയാണ് താങ്കള്‍ ചെയ്യുന്നത്. ഉന്നത പദവിയിലിരുന്ന് പാര്‍ട്ടിയെ പലവട്ടം ഇതുപോലെ പ്രതിസന്ധിയില്‍ ആക്കിയ' ആളാണ് താങ്കള്‍..ഓര്‍മ്മയുണ്ടാകുമല്ലോ പലതും. താങ്കളുടെ' ഇന്നത്തെ അവസ്ഥ പരമദയനീയവുമാണ്' -മനു പറഞ്ഞു.
'താങ്കള്‍' സ്വന്തം' ഫാന്‍സുകാര്‍ക്ക് വേണ്ട കണ്ടന്റ് പാര്‍ട്ടിയുടെത് എന്ന് തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയതുകൊണ്ട്' എന്തായാലുംനമുക്കൊരു സംവാദം തുടങ്ങാം. ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാര്‍ട്ടി ഏരിയ സെക്രട്ടറിമാരെ വരെ സൃഷ്ടിക്കാന്‍ കഴിയുന്ന താങ്കളുടെ പാടവവും വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷന്‍കാരെയും ഉപയോഗിച്ച് കെട്ടിപൊക്കിയ 'കോപ്പി'കച്ചവടങ്ങളും എല്ലാം നമ്മുക്ക്' പറയാം.
ഈയടുത്ത് പാര്‍ട്ടിയില്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാന്‍ ചര്‍ച്ച നടത്തിയതടക്കം എല്ലാം ജനങ്ങള്‍ അറിയട്ടെ. പാര്‍ട്ടിക്കറിയാത്ത ജനങ്ങള്‍ക്കറിയാത്ത ഒന്നും എനിക്ക് മറച്ചുവയ്ക്കാനില്ല. താങ്കള്‍ക്ക് എന്തെങ്കിലും എന്നെ കുറിച്ച് പറയാനുണ്ടെങ്കില്‍ പറഞ്ഞോ… പണിയെടുത്ത് തിന്നുന്നതാണ് എനിക്കിഷ്ട്ം. സ്വാഗതം….' -മനുതോമസ് ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.
ഫേസ്ബുക്കില്‍ കമന്റ് ചെയ്യാനുള്ള ഒപ്ഷന്‍ പരിമിതിപ്പെടുത്തിയ മനുതോമസ്, പി.ജെ ആര്‍മിയെ പരിഹസിച്ച് 'ആര്‍മിക്കാര്‍ക്ക് കമന്റ് ബോക്‌സ് തുറന്നു കൊടുത്തിട്ടില്ല, സംവാദത്തിന് ഫാന്‍സുകാരെ അല്ല ക്ഷണിച്ചത്, വെറുതെ സമയംകളയണ്ട' എന്നും എഴുതിയിട്ടുണ്ട്.