മന്ത്രിമാരെ മാറ്റിയതു കൊണ്ട് സര്‍ക്കാരിന്റെ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ച് കിട്ടില്ലെന്ന് രമേശ് ചെന്നിത്തല
04:01 PM Dec 29, 2023 IST | Online Desk
Advertisement
ഡല്‍ഹി: രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടനയെ പരിഹസിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നഷ്ടപ്പെട്ട പ്രതിച്ഛായ പുതിയ മന്ത്രിമാര്‍ സ്ഥാനമേറ്റാല്‍ തിരിച്ച് കിട്ടില്ല. തൊഴുത്ത് മാറ്റികെട്ടിയതുകൊണ്ട് ഫലം ഉണ്ടാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഡല്‍ഹിയില്‍ പറഞ്ഞു. മുഖ്യമന്ത്രി ഇപ്പോഴും ജീവിക്കുന്നത് കാരവനിലാണ്. ആയിരം അടി ദൂരെ നിന്നേ മുഖ്യമന്ത്രി ജനങ്ങളെ കാണൂവെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.
Advertisement
രണ്ടു പാവങ്ങളെ പറഞ്ഞുവിട്ട് പുതിയ രണ്ടുപേര്‍ വരുന്നു എന്നല്ലാതെ, ഇതിന് ഒരു പ്രധാന്യവുമില്ല. കേരള രാഷ്ട്രീയത്തില്‍ ഒരു ചലനവും ഉണ്ടാക്കാന്‍ പോകുന്നില്ല. ഗവണ്‍മന്റ് ജനങ്ങളുടെ മുന്നില്‍ വളരെയേറെ വഷളായി ക്കൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.