മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുെവച്ച് നടി സാമന്ത
മമ്മൂട്ടിയോടുള്ള ആരാധന പങ്കുവെച്ച് നടി സാമന്ത. ഇന്‍സ്റ്റഗ്രാമില്‍ മെഗാസ്റ്റാറിനൊപ്പമുള്ള ചിത്രം സ്റ്റോറിയായി പോസ്റ്റ് ചെയ്തുകൊണ്ടാണ് ആരാധന പങ്കുവെച്ചത്. 'ഏറ്റവും പ്രിയപ്പെട്ട' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള സാമന്തയുടെ ചിത്രം പ്രേക്ഷകരുടെ ഇടയില്‍ വൈറലായിട്ടുണ്ട്. മെഗാസ്റ്റാറിനൊപ്പമുള്ള ചിത്രത്തിന്റെ സൂചനയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
'എന്റെ മറ്റൊരു പ്രിയപ്പെട്ട' എന്ന് കുറിച്ചുകൊണ്ട് ഫഹദ് ഫാസിന്റെ ചിത്രവും സാമന്ത പോസ്റ്റ് ചെയ്തിട്ടുണ്ട്. കൊച്ചിയില്‍ നിന്നുള്ള പരസ്യ ചിത്രത്തിലെ ബോര്‍ഡിലെ ഫഹദിന്റെ ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നിലവില്‍ നടി കൊച്ചിയിലാണുള്ളത്.
മമ്മൂട്ടി, ജ്യോതിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമായ കാതലിനെ പ്രശംസിച്ച് സമാന്ത എത്തിയിരുന്നു. മമ്മൂട്ടി സാര്‍, നിങ്ങള്‍ ഹീറോയാണെന്നായിരുന്നു നടി പറഞ്ഞത്. 'മമ്മൂട്ടി സാര്‍, നിങ്ങള്‍ എന്റെ ഹീറോയാണ് ഈ പ്രകടനം ഉണ്ടാക്കിയ ആഘാതത്തില്‍ നിന്ന് അത്രവേഗം പുറത്തു കടക്കാന്‍ എനിക്ക് ആവില്ല' എന്നായിരുന്നു സാമന്ത പറഞ്ഞത്.
ആരോഗ്യപ്രശ്‌നത്ത തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേള എടുത്ത നടി ബിഗ് സ്‌ക്രീനിലേക്ക് തിരികെയെത്താന്‍ തയാറെടുക്കുകയാണ്. വിജയ് ദേവരകൊണ്ട ചിത്രമായ ഖുഷിയാണ് സമാന്തയുടേതായി അവസാനം പുറത്തിറങ്ങിയ സിനിമ. വരുണ്‍ ധവാന്‍ നായകനാകുന്ന സിറ്റഡേല്‍ എന്ന വെബ് സീരിസ് ആണ് ഇനി പുറത്തിറങ്ങാനുള്ള പുതിയ പ്രൊജക്ട്.