For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

"മലയാളി ഫ്രം ഇന്ത്യ" എന്ന നിവിൻ പോളി ചിത്രത്തിലെ പാട്ട് പുറത്തിറങ്ങി

ഇത് മലയാളി പാട്ട്.....മലയാളിയുടെ അഭിമാനമുയർത്തി വേൾഡ് മലയാളി ആന്തം....
01:59 PM Apr 22, 2024 IST | Online Desk
 മലയാളി ഫ്രം ഇന്ത്യ  എന്ന നിവിൻ പോളി ചിത്രത്തിലെ പാട്ട് പുറത്തിറങ്ങി
Advertisement

മലയാളികൾക്ക് ഇനി അഭിമാനത്തോടെ പാടി നടക്കാൻ അവരുടേത് മാത്രമായ ഒരു ആന്തം… പാട്ട് പുറത്തിറങ്ങി. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൽ സ്റ്റീഫൻ നിർമ്മിച്ച് ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന നിവിൻ പോളി നായകനായി എത്തുന്ന "മലയാളി ഫ്രം ഇന്ത്യ" എന്ന ചിത്രത്തിലെ ഗാനമാണ് ഇന്ന് പുറത്തിറങ്ങിയത്. ലോകത്ത് എവിടെയും മലയാളിയുണ്ട്…. ചന്ദ്രനിൽ ചെന്നാലും അവിടെ കട ഇട്ടു നിൽക്കുന്ന മലയാളിയെ കാണാമെന്ന് പറയുന്ന പഴമൊഴി….മലയാളിയെ തൊട്ടാൽ… അക്കളീ ഈ കളി തീക്കളി…. എന്നാൽ സ്നേഹിച്ചാലോ …. ചങ്ക് കൊടുത്തും സ്നേഹിക്കും…. ഇത്തരത്തിൽ മലയാളികളുടെ സവിശേഷതകളെ ഉയർത്തിക്കാട്ടുന്ന ഒരു ഗംഭീര പാട്ട് തന്നെയാണ് മലയാളികൾക്ക് വേണ്ടി നിവിൻപോളി ചിത്രത്തിലൂടെ സംഗീതസംവിധായകൻ ജയ്ക്സ് ബിജോയ് നൽകിയിരിക്കുന്നത്. മെയ് 1ന് തീയേറ്ററുകളിൽ എത്തുന്ന ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ കൃഷ്ണ സോങ്ങും പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ സ്ക്രിപ്റ്റ് റൈറ്റർ കൂടിയായ ഷാരിസ് മുഹമ്മദ്, സുഹൈൽ കോയ എന്നിവരുടെതാണ് വരികൾ. അക്ഷയ് ഉണ്ണികൃഷ്ണൻ, ജെയ്ക്സ് ബിജോയ് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്

Advertisement

"ജനഗണമന" എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകൻ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന 'മലയാളി ഫ്രം ഇന്ത്യ' നിവിൻ പോളിയുടെ കരിയറിലെ തന്നെ ബിഗ്ബഡ്ജറ്റ്‌ ചിത്രമാണ്. '
ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രമായ 'ജനഗണമന'യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'മലയാളി ഫ്രം ഇന്ത്യ'. 'ജനഗണമന'ക്ക് തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് തന്നെയാണ് 'മലയാളി ഫ്രം ഇന്ത്യ'യുടെയും തിരക്കഥ നിർവ്വഹിക്കുന്നത്. നിവിൻ പോളിക്കൊപ്പം അനശ്വര രാജൻ , ധ്യാൻ ശ്രീനിവാസൻ, സെന്തിൽ കൃഷ്ണ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റർടെയ്നർ ആയിരിക്കും. ഛായാഗ്രഹണം സുദീപ് ഇളമൻ.സംഗീതം ജെയ്ക്സ്  ബിജോയ്‌. സഹനിർമ്മാതാവ് ജസ്റ്റിൻ സ്റ്റീഫൻ.
ലൈൻ പ്രൊഡ്യൂസർ സന്തോഷ്‌ കൃഷ്ണൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ തോമസ്, എഡിറ്റർ ആൻഡ് കളറിങ് ശ്രീജിത്ത്‌ സാരംഗ്, ആർട്ട്‌ ഡയറക്ടർ അഖിൽരാജ് ചിറയിൽ. പ്രൊഡക്ഷൻ ഡിസൈനർ പ്രശാന്ത് മാധവൻ. വസ്ത്രലങ്കാരം സമീറ സനീഷ്. മേക്കപ്പ് റോണെക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിന്റോ സ്റ്റീഫൻ. പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ സൗണ്ട് ഡിസൈൻ SYNC സിനിമ. ഫൈനൽ മിക്സിങ് രാജകൃഷ്ണൻ എം ആർ. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു. പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യെശോധരൻ. ലൈൻ പ്രൊഡക്ഷൻ റഹീം പി എം കെ (ദുബായ്). ഡബ്ബിങ് സൗത്ത് സ്റ്റുഡിയോ. ഗ്രാഫിക്സ് ഗോകുൽ വിശ്വം. കൊറിയോഗ്രാഫി വിഷ്ണു ദേവ്. സ്റ്റണ്ട് മാസ്റ്റർ ബില്ലാ ജഗൻ. പി ആർ ഓ മഞ്ജു ഗോപിനാഥ്. ഡിസൈൻ ഓൾഡ്മങ്ക്സ്, സ്റ്റിൽസ് പ്രേംലാൽ, വിഎഫ്എക്സ് പ്രോമിസ്, വിതരണം മാജിക് ഫ്രെയിംസ് റിലീസ്,

Author Image

Online Desk

View all posts

Advertisement

.