For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

മുന്‍ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിക്കാന്‍ ഗുണ്ടകളെ വാടകക്കെടുത്ത യുവതി അറസ്റ്റില്‍

02:32 PM Jun 25, 2024 IST | Online Desk
മുന്‍ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിക്കാന്‍ ഗുണ്ടകളെ വാടകക്കെടുത്ത യുവതി അറസ്റ്റില്‍
Advertisement

ന്യൂഡല്‍ഹി: മുന്‍ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിക്കാന്‍ ഗുണ്ടകളെ വാടകക്കെടുത്ത യുവതി അറസ്റ്റില്‍. 30കാരിയായ വനിതാ ഗ്രാഫിക് ഡിസൈനറെയും സഹായികളെയും ഡല്‍ഹിയിലെ നിഹാല്‍ വിഹാര്‍ ഏരിയയില്‍ നിന്ന് തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗ്രാഫിക് ഡിസൈനര്‍ കൂടിയായ ഓംകാറിനെ (24) ജൂണ്‍ 19ന് റണ്‍ഹോല ഏരിയയില്‍ വെച്ചാണ് മൂന്ന് പേര്‍ ചേര്‍ന്ന് ആക്രമിച്ചത്. പ്രദേശത്തെ സി.സി.ടി.വി കാമറ ദൃശ്യങ്ങളും ഓംകാറിന്റെ കോള്‍ വിശദാംശങ്ങളും പരിശോധിച്ചതിന് ശേഷമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. യുവതിയെയും മൂന്ന് അക്രമികളെയും കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ഓംകാറിന്റെ ഫോണില്‍ നിന്ന് കണ്ടെടുത്തിരുന്നു.

Advertisement

ഓംകാറും യുവതിയും ഒരേ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. ഇരുവരും മൂന്ന് വര്‍ഷത്തോളം പ്രണയത്തിലായിരുന്നുവെങ്കിലും പിന്നീട് വേര്‍പിരിഞ്ഞു. ഓംകാര്‍ മറ്റൊരു യുവതിയുമായി വിവാഹനിശ്ചയം നടത്തിയാതാവാം യുവതിയെ ചൊടിപ്പിച്ചത് എന്നാണ് പ്രാഥമിക നിഗമനം. തുടര്‍ന്നാണ് ഓംകാറിന്റെ മുഖത്ത് ആസിഡ് ഒഴിക്കാന്‍ യുവതി ഗുണ്ടകളെ ഏര്‍പ്പാടാക്കിയത്. 30,000 രൂപ നല്‍കിയാണ് യുവതി മൂന്ന് സഹായികളെ നിയമിച്ചത്. ഓംകാറിന്റെ മുഖത്ത് ആസിഡ് ഒഴിക്കാന്‍ ജൂണ്‍ 19 നാണ് യുവതിയും കൂട്ടാളികളും തീരുമാനിച്ചത്.

മോട്ടോര്‍ സൈക്കിളില്‍ വന്ന മൂന്ന് പേരും ഓംകാറിനെ കത്തി ഉപയോഗിച്ച് ആക്രമിച്ചു. പദ്ധതി പ്രകാരം ഓംകാറിന്റെ മുഖത്ത് ആസിഡ് ഒഴിക്കേണ്ടതായിരുന്നു. എന്നാല്‍ ഓംകാര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ പ്രതികള്‍ക്ക് ആസിഡ് ഒഴിക്കാന്‍ കഴിഞ്ഞില്ല. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ യുവതി ഒളിവില്‍ പോയി. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്

Author Image

Online Desk

View all posts

Advertisement

.