Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മുസ്ലീം പ്രാതിനിധ്യം ഒഴിവാക്കി മൂന്നാം മോദി സര്‍ക്കാര്‍; ധിക്കാരപരമായ നടപടി: കെ സുധാകരന്‍

01:51 PM Jun 11, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: മൂന്നാം മോദി സർക്കാർ അധികാരത്തിലെത്തുമ്പോൾ രാജ്യത്തെ മുസ്ലീം ജനവിഭാഗത്തെ പൂർണമായും മറന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി പറഞ്ഞു.

Advertisement

മുസ്ലീം ജനവിഭാഗത്തെ നിന്ന് ഒരു എംപി പോലും ബിജെപി യ്ക്ക് ഇല്ല. മുസ്ലീം ജനവിഭാഗത്തെ കടന്നാക്രമിച്ചുകൊണ്ടാണ് മോദി അധികാരത്തിലെത്തിയത്. വേദനിപ്പിക്കുന്ന പല പരാമർശങ്ങളും മോദിയുടേതായി ഉയർന്നുവന്നു. മതേതര ജനാധിപത്യ രാജ്യത്ത് ഒരു വിഭാഗത്തെ ശത്രു പക്ഷത്ത് നിർത്തിയാണ് മോദി അധികാരത്തിൽ വിരാചിക്കുന്നത്. അത് പൊതുപ്രവർത്തന രംഗത്ത് മോദിയുടെ നയം അങ്ങനെ തന്നെയാണ് താനും.

മോദിയുടെ മുദമുദ്ര തന്നെ വെറുപ്പിന്റെ രാഷ്ട്രീയമാണ്. ഏകാധിപതിയായ മോദിക്ക് രാജ്യം മൂക്കുകയറിട്ടിരിക്കുകയാണെന്ന് അദ്ദേഹം തിരിച്ചറിയണം. ശക്തമായ ഒരു പ്രതിപക്ഷമാണ് ഇന്ന് നമ്മുടെ രാജ്യത്ത് ഉള്ളത്. ഇന്ത്യമുന്നണി എല്ലാ ജനവിഭാഗങ്ങളെയും ചേർത്ത് പിടിച്ച് മുന്നോട്ട് പോകുമെന്നും കെ സുധാകരൻ വ്യക്തമാക്കി.

Advertisement
Next Article