Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മോഡികോണമിക്സ് രാജ്യം തകർത്തു: ജെബി മേത്തർ

09:39 PM Dec 06, 2023 IST | Veekshanam
Advertisement

ന്യൂഡൽഹി: രാജ്യത്തിന്റെ പൊതുക്കടം കഴിഞ്ഞ പത്ത് വർഷത്തിനുളളിൽ മൂന്നിരട്ടി വർദ്ധിച്ചതിന്റെ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോഡി വിശദീകരിക്കണമെന്ന് രാജ്യസഭയിൽ ജെബി മേത്തർ ആവശ്യപ്പെട്ടു. 2014 മാർച്ച് 31 ന് കോൺ​ഗ്രസ് ഭരണ കാലത്ത് 58.60 ലക്ഷം കോടി ആയിരുന്ന രാജ്യത്തിന്റെ പൊതുകടം ഇപ്പോൾ 155.60 ലക്ഷം കോടിയായി. പൊതു കടം ജി.ഡി.പി യുടെ 57.10 ശതമാനമായി ഉയർന്നു. ഒൻപത് വർഷം കൊണ്ട് ഒരു ഇന്ത്യൻ പൗരന്റെ കട ബാധ്യത 2.53 ലക്ഷം രൂപയായി. സമസ്ത മേഖലകളിലും രാജ്യം പിന്നാക്കം പോയത് വസ്തുതകൾ നിരത്തിയാണ് ജെബി മേത്തർ പ്രധാനമന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിച്ചത്. തൊഴിലില്ലായ്മ പത്ത് വർഷം കൊണ്ട് ഇരട്ടിയായി 2014 ലെ 4.90 ൽ നിന്ന് 7.90 ശതമാനമായി ഉയർന്നു. ആ​ഗോള പട്ടിണി സൂചിക 55 ൽ നിന്ന് 111 ലേക്ക് കുത്തനെ താഴ്ന്നു. ലോക സാമ്പത്തിക ഫോറത്തിന്റെ ജെൻഡർ ​ഗ്യാപ് റിപ്പോർട്ട് പ്രകാരം 114 ാം സ്ഥാനത്തുനിന്നും 127 ലേക്ക് താഴ്ന്നു. ഇതാണോ മോഡികോണമിക്സ്- ജെബി മേത്തർ ചോദിച്ചു. ഇന്ധന വില കുറയ്ക്കുമെന്നത് വെറും ഇലക്ഷൻ വാഗ്ദാനമായി ചുരുങ്ങി. 2014ൽ ലിറ്ററിന് 72.26 രൂപക്ക് ലഭിച്ചിരുന്ന പെട്രോളിന് ഇപ്പോൾ വില100 രൂപക്ക് മുകളിലാണ്. ഡീസൽ വില 55.49 ൽ നിന്ന് 90 രൂപക്ക് മുകളിലായി. മണ്ണെണ്ണയ്ക്കും പാചക വാതക സിലണ്ടറിനും വില കൂട്ടി. ആഗോള തലത്തിൽ ക്രൂഡ് വില കുറഞ്ഞ നിൽക്കെയായിരുന്നു ഈ വർദ്ധന. 2022 ലെ ലോക അസമത്വ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ശരാശരി ഭവന സമ്പത്ത് 9,83 ലക്ഷമാണ്. ഇന്ത്യൻ കറൻസിയുടെ വിനിമയ നിരക്ക് 2014 മാർച്ചിൽ 59.90 ൽ നിന്ന് 83.41 രൂപയിലേക്ക് കൂപ്പുകുത്തിയത് എന്തു കൊണ്ടെന്ന് പ്രധാനമന്ത്രി വിശദീകരിക്കണം.അറുപത് വർഷത്തെ കോൺഗ്രസ് ഭരണമാണ് രാജ്യം വികസിപ്പിച്ചത്. പൊതു മേഖലയിലെ 6 ലക്ഷം കോടി രൂപയുടെ വിഭവങ്ങൾ പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളായ സ്വകാര്യ വ്യവസായികൾക്ക് കൈമാറി.138 വർഷമായി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. അടുത്തയിടെ നടന്ന ഇലക്ഷനിൽ ബി.ജെ.പി. ക്ക് ലഭിച്ചതിനേക്കാൾ 11 ലക്ഷം വോട്ട് അധികം ലഭിച്ചത് കോൺഗ്രസിനാണ്. ബി.ജെ.പി.ക്ക് 4.81 കോടി വോട്ടും കോൺഗ്രസിന് 4.92 കോടി ജനങ്ങളുമാണ് വോട്ട് ചെയ്തത്. കോൺഗ്രസിനെ ജനങ്ങൾ കൈവിടില്ലെന്ന് ജെബി മേത്തർ പ്രധാനമന്ത്രിയെ ഓർമ്മിപ്പിച്ചു.

Advertisement

Advertisement
Next Article