Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മോദി സര്‍ക്കാരിനു നേരെ വിമര്‍ശനവുമായി ആര്‍എസ്എസ്

10:43 AM Jun 11, 2024 IST | Online Desk
Advertisement

നാഗ്പൂര്‍: അധികാരമേറ്റ മൂന്നാം മോദി സര്‍ക്കാരിന് മുന്നില്‍ നിര്‍ദ്ദേശവും വിമര്‍ശനവുമായി ആര്‍എസ്എസ്. ഒരു വര്‍ഷമായി കത്തുന്ന മണിപ്പൂരില്‍ പരിഹാരം വേണമെന്നതാണ് പ്രധാന നിര്‍ദ്ദേശം. ഒപ്പം പ്രതിപക്ഷത്തിന്റെ ശബ്ദം കേള്‍ക്കണമെന്നും നാഗ്പൂരില്‍ നടന്ന ആര്‍എസ്എസ് സമ്മേളണം നിര്‍ദ്ദേശം നല്‍കി. പ്രതിപക്ഷത്തെ ശത്രുവായി കാണരുതെന്നാണ് ആര്‍എസ്എസ് വ്യക്തമാക്കിയിരിക്കുന്നത്.മണിപ്പൂരില്‍ സമാധാനം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്നാണ് ആര്‍എസ്എസിന്റെ ആവശ്യം. ഒരു വര്‍ഷമായി മണിപ്പൂര്‍ കത്തുകയാണെന്നും പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്നും മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടു.

Advertisement

നാഗ്പൂരില്‍ നടന്ന ആര്‍ എസ് എസ് സമ്മേളനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.പ്രതിപക്ഷത്തിന്റെ ശബ്ദം കേള്‍ക്കണമെന്ന് പറഞ്ഞ ആര്‍എസ്എസ് നേതൃത്വം പ്രതിപക്ഷത്തെ ശത്രുവായി കാണേണ്ടതില്ലെന്നും പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് അനാവശ്യമായി ചര്‍ച്ചകളിലേക്ക് വലിച്ചിഴക്കപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മാന്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കപ്പെട്ടു. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാകുന്ന രീതിയില്‍ പ്രചരണം നടന്നുവെന്നും മോഹന്‍ ഭാഗവത് വിമര്‍ശിച്ചു.

Advertisement
Next Article