Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

രാഷ്ട്രപതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍ എം പി

03:07 PM Jun 27, 2024 IST | Online Desk
Advertisement

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു നടത്തിയ പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. ഇന്നത്തെ പ്രശ്നങ്ങളെ കുറിച്ചാണ് രാഷ്ട്രപതി സംസാരിക്കേണ്ടിയിരുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു.

Advertisement

49 വര്‍ഷം മുമ്പ് നടന്ന അടിയന്തരാവസ്ഥയെ കുറിച്ച് പറയുന്നതില്‍ യാതൊരു യുക്തിയുമില്ല. നീറ്റ് പരീക്ഷയെ കുറിച്ചോ തൊഴിലില്ലായ്മയെ കുറിച്ചോ ഒന്നും കേട്ടില്ലെന്നും തരൂര്‍ വ്യക്തമാക്കി.മണിപ്പൂര്‍ എന്ന വാക്ക് രാഷ്ട്രപതിയില്‍ നിന്നോ പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നോ ഉയരുന്നില്ല. ഇന്ത്യ-ചൈന അതിര്‍ത്തി പോലുള്ള വിഷയങ്ങളെ കുറിച്ച് എടുത്ത് പറയേണ്ടതായിരുന്നുവെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.

1975ലെ അടിയന്തരാവസ്ഥ ഭരണഘടനക്കെതിരായ നേരിട്ടുള്ള ആക്രമണത്തിന്റെ ഇരുണ്ട അധ്യായമാണെന്ന് രാഷ്ട്രപതി പാര്‍ലമെന്റ് സംയുക്ത സമ്മേളനത്തില്‍ വ്യക്തമാക്കിയത്. അടിയന്തരാവസ്ഥ കാലത്ത് രാജ്യം അരാജത്വത്തിലേക്ക് കൂപ്പുകുത്തി. എന്നാല്‍, ഭരണഘടനാവിരുദ്ധരായ ഇത്തരം ശക്തികള്‍ക്കെതിരെ രാജ്യം വിജയം വരിച്ചുവെന്നും രാഷ്ട്രപതി വ്യക്തമാക്കി.

Advertisement
Next Article