Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിയും എം.കെ രാഘവനും ഒഴികെ 50 എം പിമാര്‍ക്ക് സസ്‌പെന്‍ഷന്‍
പ്രതിഷേധിക്കുന്ന പ്രതിപക്ഷ അംഗങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍

02:46 PM Dec 19, 2023 IST | Online Desk
Advertisement

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ വീണ്ടും കൂട്ട സസ്‌പെന്‍ഷന്‍. 50എം.പിമാരെക്കൂടിയാണ് ഇന്ന് സസ്‌പെന്റ് ചെയ്തത്. രാഹുല്‍ ഗാന്ധിയും എം.കെ രാഘവനും ഒഴികെയുള്ള കേരളത്തില്‍നിന്നുള്ള മുഴുവന്‍ എം.പിമാര്‍ക്കും സസ്‌പെന്‍ഷന്‍ നല്‍കി. ശശി തരൂര്‍, കെ. സുധാകരന്‍, സുപ്രിയ സുലെ, അടൂര്‍ പ്രകാശ് തുടങ്ങിയവരെയാണ് ഇന്ന് സസ്‌പെന്‍ഡ് ചെയ്തത്. സോണിയയെയും രാഹുലിനെയും സസ്െപന്‍ഷനില്‍ നിന്ന് ഒഴിവാക്കി. ഇതോടെ ആകെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എംപിമാരുടെ എണ്ണം 141 ആയി.

Advertisement

പാര്‍ലമെന്റ് അതിക്രമക്കേസിനെ കുറിച്ച് പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും പ്രതികരിക്കണമെന്നും പ്രതികള്‍ക്ക് പാസ് നല്‍കിയ ബി.ജെ.പി എം.പി പ്രതാപ് സിംഹക്ക് ഇവരുമായുള്ള ബന്ധം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചതിനാണ് നടപടി. പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാര്‍ നല്‍കിയ നോട്ടിസിന് അവതരണ അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് 12 മണി വരെ സഭ നിര്‍ത്തിവെച്ചു. പിന്നാലെയാണ് സസ്‌പെന്‍ഷന്‍.

പാര്‍ലമെന്റില്‍ പ്രതിഷേധിക്കുന്ന പ്രതിപക്ഷ അംഗങ്ങളെയെല്ലാം തിരഞ്ഞുപിടിച്ചു സസ്പെന്റ്് ചെയ്യുകയാണ് സ്പീക്കര്‍ ഓം ബിര്‍ല. സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു, പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണു നടപടി. കഴിഞ്ഞ ദിവസം ലോക്സഭയിലും രാജ്യസഭയിലുമായി 78 എം.പിമാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. 33 എം.പിമാരെ ലോക്സഭയില്‍നിന്നും 45 പേരെ രാജ്യസഭയില്‍നിന്നും സസ്പെന്‍ഡ് ചെയ്തു. ഇ.ടി മുഹമ്മദ് ബഷീര്‍, എന്‍.കെ പ്രേമചന്ദ്രന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, ആന്റോ ആന്റണി, കെ. മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് ഇന്നലെ നടപടി നേരിട്ട കേരളത്തില്‍ നിന്നുള്ള എം.പിമാര്‍.

Advertisement
Next Article