Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വന്ദേഭാരത് എക്‌സ്പ്രസിന്റെ വേഗത കുറയ്ക്കുന്നു

11:05 AM Jun 27, 2024 IST | Online Desk
Advertisement

ന്യൂഡല്‍ഹി: വന്ദേഭാരതും ഗതിമാനും ഉള്‍പ്പടെ ചില പ്രീമിയം ട്രെയിനുകളുടെ വേഗത കുറക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ചില റൂട്ടുകളില്‍ 160ല്‍ നിന്നും 130 ആക്കി വേഗത കുറക്കാനാണ് റെയില്‍വേ ഒരുങ്ങുന്നത്. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ദ ഹിന്ദുവിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇതിനുള്ള ശിപാര്‍ശ നോര്‍ത്ത്-സെന്‍ട്രല്‍ റെയില്‍വേ റെയില്‍ബോര്‍ഡിന് കൈമാറി.

Advertisement

ട്രെയിന്‍ നമ്പര്‍: 12050/12049(ഡല്‍ഹി-ഝാന്‍സി-ഡല്‍ഹി) ഗതിമാന്‍ എക്‌സ്പ്രസ്, 22470/22469(ഡല്‍ഹി-ഖജുരാഹോ-ഡല്‍ഹി) വന്ദേഭാരത് എക്‌സ്പ്രസ്, 20172/20171(ഡല്‍ഹി-റാണി കമലാപട്ടി-ഡല്‍ഹി) വന്ദേഭാരത് എക്‌സ്പ്രസ്, 12002/12001 (ഡല്‍ഹി-റാണി കമലാപട്ടി-ഡല്‍ഹി) ശതാബ്ദി എക്‌സ്പ്രസ് എന്നീ ട്രെയിനുകളുടെ വേഗതയാണ് റെയില്‍വേ കുറക്കാനൊരുങ്ങുന്നത്.

ശുപാര്‍ശ പ്രകാരം വന്ദേഭാരത്, ഗതിമാന്‍ എക്‌സ്പ്രസുകളുടെ വേഗത മണിക്കൂറില്‍ 160 കിലോ മീറ്ററില്‍ നിന്നും 130 ആക്കി കുറക്കും. ശതാബ്ദി എക്‌സ്പ്രസിന്റെ 150ല്‍ നിന്നും 130 ആക്കിയാവും കുറക്കുക. സ്പീഡ് കുറക്കുന്നത് വഴി 25 മുതല്‍ 30 മിനിറ്റ് വരെ യാത്രാസമയം കൂടും.

ചില ട്രെയിനുകളുടെ സ്പീഡ് 130 ആക്കി കുറക്കാനുള്ള ചര്‍ച്ചകള്‍ റെയില്‍വേ ബോര്‍ഡ് 2023ല്‍ തന്നെ തുടങ്ങിയിരുന്നു. 2024 ജൂണിലാണ് നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ സ്പീഡ് കുറക്കുന്നതിനായി പുതിയ നിര്‍ദേശം സമര്‍പ്പിച്ചത്. മണിക്കൂറില്‍ 130 കിലോ മീറ്റര്‍ വേഗതയിലാണ് ഈ ട്രെയിനുകള്‍ക്ക് കൂടുതല്‍ സുരക്ഷിതമായി ഓടാന്‍ സാധിക്കുകയെന്നും റെയില്‍വേ സേഫ്റ്റി കമീഷണറുടെ വിലയിരുത്തലുണ്ട്.

അതേസമയം, രണ്ട് റെയില്‍വേ സോണുകളുടെ ശിപാര്‍ശ റെയില്‍വേ ബോര്‍ഡ് അംഗീകരിക്കാനാണ് സാധ്യതയെന്നും ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. തീരുമാനം അംഗീകരിച്ചാല്‍ പത്തോളം ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വന്നേക്കും. കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി ട്രെയിന്‍ അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷ മുന്‍നിര്‍ത്തി തീവണ്ടികളുടെ വേഗത കുറക്കാനുള്ള ചര്‍ച്ചകള്‍ റെയില്‍വേയില്‍ സജീവമായത്.

Advertisement
Next Article