For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വളരും മുമ്പേ പിളർന്ന് അൻവറിന്റെ ഡിഎം‌ക; പാലക്കാട്‌ ജില്ലാ സെക്രട്ടറി രാജിവെച്ചു

05:48 PM Oct 25, 2024 IST | Online Desk
വളരും മുമ്പേ പിളർന്ന് അൻവറിന്റെ ഡിഎം‌ക  പാലക്കാട്‌ ജില്ലാ സെക്രട്ടറി രാജിവെച്ചു
Advertisement

പാലക്കാട്‌: പാർട്ടി പ്രഖ്യാപിച്ച്‌ ദിവസങ്ങള്‍ക്കകം തന്നെ പി.വി അൻവറിന്റെ സംഘടനയായ ഡിഎംകെയില്‍ പിളർന്നു. ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയായി നിശ്ചയിച്ച മിൻഹാജിനെ പിൻവലിച്ച നടപടിയില്‍ പ്രതിഷേധിച്ച്‌ കേരള ഡിഎം‌കെയുടെ പാലക്കാട്‌ ജില്ലാ സെക്രട്ടറി ബി.ഷമീർ പാർട്ടിയില്‍ നിന്നും രാജിവച്ചത്. ഇടത് പക്ഷത്തിനും യുഡിഎഫിനുമൊപ്പം നില്‍ക്കാതെ സ്വതന്ത്രമായി നില്‍ക്കണം എന്ന നിലപാടുകൊണ്ടാണ് അൻവറിനൊപ്പം നിന്നതെന്നും എന്നാല്‍ സംഘടന, സ്ഥാനാർത്ഥിയെ പിൻവലിച്ചതില്‍ പ്രതിഷേധിച്ച്‌ രാജിവയ്‌ക്കുകയാണെന്നും ബി.ഷമീർ അറിയിച്ചു.

Advertisement

പാലക്കാട് സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും ബി.ഷമീർ മാദ്ധ്യമങ്ങളോട് അറിയിച്ചു. അതേസമയം കേരള ഡിഎംകെയുമായി ഷമീറിന് യാതൊരു ബന്ധവുമില്ലെന്നും ഷമീ‌ർ പാർട്ടിയുടെ ആരുമല്ലെന്നും പി.വി അൻവർ എംഎല്‍എ പ്രതികരിച്ചു.

Tags :
Author Image

Online Desk

View all posts

Advertisement

.