Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വിദ്യാർഥിയുടെ മരണം ; കോളജിന്റെ ആറാംനിലയില്‍ നിന്ന് ചാടി ജീവനൊടുക്കി

01:03 PM Feb 01, 2024 IST | ലേഖകന്‍
Advertisement
Advertisement

ബംഗളൂരു : കോളജിന്റെ ആറാംനിലയില്‍ നിന്ന് ചാടി വിദ്യാർഥി ജീവനൊടുക്കി. ഹൊസ റോഡിലെ പി.ഇ.എസ് കോളജിലെ ബി.ബി.എ ഒന്നാംവർഷ വിദ്യാർഥി ഹൊങ്ങസാന്ദ്ര രാഘവേന്ദ്ര ലേഔട്ട് സ്വദേശി കെ.വിഗ്നേഷ് ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകീട്ട് എൻജിനീയറിങ് ബ്ലോക്കിലെ ആറാം നിലയില്‍നിന്നാണ് വിദ്യാർഥി ചാടിയത്. രാവിലെ 11 മണിയോടെ കോളജില്‍ പോയ വിഗ്നേഷ് 4.30 വരെ കൂട്ടുകാർക്കൊപ്പമുണ്ടായിരുന്നു. വൈകീട്ട് ആറോടെയാണ് വിഗ്നേഷ് ആറാം നിലയിൽ നിന്നും ചാടിയത്.

അതേസമയം കുട്ടി ജീവനൊടുക്കാൻ ഉണ്ടായ കാരണമറിയില്ലെന്നും രക്ഷിതാക്കളില്‍ നിന്നും കോളജ് അധികൃതരില്‍നിന്നും മൊഴിയെടുത്തതായും സീത്ത് ഈസ്റ്റ് ഡിവിഷൻ ഡി.സി.പി സി.കെ. ബാബ പറഞ്ഞു. പരപ്പന അഗ്രഹാര പൊലീസ് സംഭവത്തിൽ കേസെടുത്തു.

Advertisement
Next Article