For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വിവാഹ വാര്‍ഷികത്തിന് സമ്മാനം നല്‍കാന്‍ മറന്നു; ഉറങ്ങിക്കൊണ്ടിരിന്ന ഭര്‍ത്താവിനെ കുത്തിപരിക്കേല്‍പ്പിച്ച് ഭാര്യ

11:42 AM Mar 07, 2024 IST | ലേഖകന്‍
വിവാഹ വാര്‍ഷികത്തിന് സമ്മാനം നല്‍കാന്‍ മറന്നു  ഉറങ്ങിക്കൊണ്ടിരിന്ന ഭര്‍ത്താവിനെ കുത്തിപരിക്കേല്‍പ്പിച്ച് ഭാര്യ
Advertisement
Advertisement

ബെംഗളൂരു: വിവാഹ വാര്‍ഷികത്തിന് സമ്മാനം നല്‍കാന്‍ മറന്നപോയ ഭര്‍ത്താവിനെ കുത്തിപരിക്കേല്‍പ്പിച്ച് ഭാര്യ. കര്‍ണാടകയിലെ ബെംഗളുരുവിലാണ് സംഭവം. ഫെബ്രുവരി 27നാണ് അക്രമം ഉണ്ടായത്. ഉറങ്ങിക്കിടന്ന ഭർത്താവിനെ കുത്തിപ്പരിക്കേല്പിക്കുകയായിരുന്നു . തുടർന്ന് ഗുരുതര പരുക്കുകളോടെ ഭര്‍ത്താവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . പൊലീസ് 35 കാരിയായ സന്ധ്യയെന്ന സ്ത്രീയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

മുത്തച്ഛന്‍ അടുത്തിടെ മരണമടഞ്ഞതിലാണ് ഭാര്യയ്ക്ക് വിവാഹ വാര്‍ഷികത്തിന് സമ്മാനമൊന്നും വാങ്ങാതിരുന്നതെന്നും ഇതാണ് തര്‍ക്കത്തിന് കാരണമായതെന്നും ഭർത്താവ് കിരണ്‍ പൊലീസിന് മൊഴി നല്‍കിയ. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് കിരണ്‍. അടുത്ത കാലത്തായി വിഷാദ രോഗ ലക്ഷണങ്ങള്‍ കാണിച്ചിരുന്ന സന്ധ്യയെ കൌണ്‍സിലിംഗിന് വിധേയയാക്കിയിരുന്നുവെന്നാണ് കിരണ്‍ വിശദമാക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് പൊലീസ്.

Author Image

ലേഖകന്‍

View all posts

Advertisement

.