For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വിശാഖപട്ടണത്ത ബൈജൂസ് ആകാശ് ട്യൂഷന്‍ സെന്ററില്‍ വന്‍ തീപിടിത്തം

11:46 AM Feb 28, 2024 IST | Online Desk
വിശാഖപട്ടണത്ത ബൈജൂസ് ആകാശ് ട്യൂഷന്‍ സെന്ററില്‍ വന്‍ തീപിടിത്തം
Advertisement

വിശാഖപട്ടണം: ആന്ധ്രയിലെ വിശാഖപട്ടണത്ത് ബൈജൂസ് ആകാശ് ട്യൂഷന്‍ സെന്ററില്‍ വന്‍ തീപിടിത്തം. വിശാഖപട്ടണത്തെ ഗാജുവാകയിലുള്ള ട്യൂഷന്‍ സെന്റര്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് തീ പടര്‍ന്നത്. സ്ഥാപനത്തിലെ എല്ലാ ഉപകരണങ്ങളും കത്തി നശിച്ചു. ചൊവ്വാഴ്ച രാവിലെയാണ് തീപിടുത്തമുണ്ടായത്. രണ്ടാം നിലയില്‍ നിന്ന് പടര്‍ന്ന തീ മൂന്നാം നിലയിലേക്കും പടരുകയായിരുന്നു. മൂന്നാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഭക്ഷണശാലയ്ക്കും അഗ്‌നിബാധയില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

Advertisement

സംഭവത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്നാണ് വിവരം. ഇലക്ട്രിക്കല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധയ്ക്ക് കാരണമെന്നാണ് സംശയിക്കുന്നത്. വിവരം അറിഞ്ഞതിന് പിന്നാലെ സംഭവ സ്ഥലത്ത് എത്തിയ അഗ്‌നിരക്ഷാ സേന ഏറെനേരം പാടുപെട്ടാണ് തീയണച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ഇഡി നടപടികള്‍ കടുപ്പിച്ചതോടെ ബൈജൂസ് ആപ്പിന്റെ ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രന്‍ ഇന്ത്യ വിട്ടെന്നാണ് സൂചന.

ബൈജു രവീന്ദ്രനെതിരെ കഴിഞ്ഞ ദിവസം ഇഡി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ലോകം മുഴുവന്‍ അത്ഭുതത്തോടെ നോക്കിനിന്ന വളര്‍ച്ചയായിരുന്നു മലയാളിയായ ബൈജു രവീന്ദ്രന്റെ സ്റ്റാര്‍ട്ടപ്പ് സംരഭം ബൈജൂസ് ലേണിംഗ് ആപ്പിന്റേത്. എന്നാല്‍ വളര്‍ച്ചയേക്കാള്‍ വേഗത്തിലായിരുന്നു ബൈജൂസിന്റെ തകര്‍ച്ചയും. 2011 ലാണ് എം ബി എ വിദ്യാര്‍ത്ഥികള്‍ മുതല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് തിങ്ക് ആന്‍ഡ് ലേണ്‍ കമ്പനി ആരംഭിക്കുന്നത്. അത് പ്രതീക്ഷയ്ക്കപ്പുറം വിജയം കണ്ടതോടെ 2015 ല്‍ ബൈജൂസ് ദി ലേണിംഗ് പിറവിയെടുത്തു. ബോര്‍ഡ് എകസാം മുതല്‍ കിന്‍ഡര്‍ ഗാര്‍ഡന്‍ വരെയുള് സിലബസുകള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവന്നതോടെ ബൈജൂസിന് തിരിഞ്ഞ് നോക്കേണ്ടി വന്നിരുന്നില്ല. ലോകം കൊവിഡിന്റെ പിടിയിലമര്‍ന്നപ്പോള്‍ ഗുണം ചെയ്തത് ബൈജൂസിനായിരുന്നു.

2020 കമ്പനി മൂല്യം 22 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. പണം കുമിഞ്ഞ് കൂടിയതോടെ ബിസിനസ് വിപുലപ്പെടുത്താന്‍ ശ്രമിച്ചതാണ് ബൈജൂസിന്റെ തലവര മാറ്റിയത്. നഷ്ടത്തിലായിരുന്ന കോഡിംഗ് പ്ലാറ്റ്‌ഫോം വൈറ്റ് ഹാറ്റ് ജൂനിയര്‍, ആകാശ് ഇന്‍സ്റ്റിറ്യൂട്ട്, ഗ്രേറ്റ് ലേണിംഗ് തുടങ്ങിയ കമ്പനികള്‍ ഏറ്റെടുത്തതോടെ തകര്‍ച്ച ആരംഭിച്ചു. ലോക്ഡൗണ്‍ അവസാനിച്ച് കുട്ടികള്‍ സാകൂളില്‍ പോയി തുടങ്ങിയതും തിരിച്ചടിയായി. ഇതിന് പുറമേ യുഎസ് ഫെഡറല്‍ റിസര്‍വ് സാമ്പത്തിക നയങ്ങളില്‍ വരുത്തിയ മാറ്റങ്ങളും ബൈജൂസിന് ഇരുട്ടടിയായി. അമേരിക്കന്‍ വിപണി ലക്ഷ്യമിട്ട് നടത്തിയ പദ്ധതികള്‍ മുഴുവന്‍ പാളി. പിന്നാലെ 2022 ല്‍ ബൈജൂസിനെതിരെ ഇ ഡി നടപടി ആരംഭിക്കുകയായിരുന്നു.

Author Image

Online Desk

View all posts

Advertisement

.