Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വീടിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ കത്തിനശിച്ചു

11:19 AM Jul 29, 2024 IST | Online Desk
Advertisement

മലപ്പുറം: എടവണ്ണ ആരംതൊടിയില്‍ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ കത്തിനശിച്ചു. ഥാര്‍, ബൊലേറൊ എന്നീ വാഹനങ്ങളാണ് പൂര്‍ണമായും കത്തിനശിച്ചത്. പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. ആരംതൊടിയില്‍ അഷ്‌റഫിന്റെ വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകളാണ് കത്തിനശിച്ചത്.

Advertisement

ഒരു യാത്ര കഴിഞ്ഞ് മടങ്ങിയെത്തി പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്നതായിരുന്നു വാഹനങ്ങള്‍. തീപിടിത്തത്തില്‍ വീടിനും കേടുപാട് സംഭവിച്ചു. ആരെങ്കിലും തീയിട്ടതാണോ എന്ന് സംശയമുണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ എടവണ്ണ പൊലീസില്‍ പരാതി നല്‍കി.

Advertisement
Next Article